അറബ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വെ

'ബെയ്ത് ഡോട്ട് കോമും' 'യുഗവും' നടത്തിയ സര്‍വെയില്‍ പെങ്കടുത്ത 47 ശതമാനം പേരും തങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. അറബ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയോളം പേരും തങ്ങളുടെ െതാഴില്‍ മേഖല മാറാന്‍ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വെ. ബഹ്‌റൈനികളില്‍ 40 ശതമാനവും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരാണ്. മേഖലകള്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ ലക്ഷ്യമിടുന്നത് എണ്ണ, വാതക, െപട്രോകെമിക്കല്‍ വ്യവസായ രംഗമാണ്. അതാണ് ഏറ്റവും ആകര്‍ഷണീയമായ വ്യവസായ രംഗമെന്ന് സര്‍വെ വ്യക്തമാക്കുന്നു. മെച്ചപ്പെട്ട ശമ്പളമാണ് ഈ തെരഞ്ഞെടുപ്പിെന്റ പ്രധാന ഘടകം. എന്നാല്‍, ഇപ്പോള്‍ പഠിച്ചിറങ്ങിയ ബിരുദ ധാരികള്‍ ബാങ്കിങ്, ധനകാര്യ രംഗമാണ് ഏറ്റവും ആകര്‍ഷണീയ മേഖലയായി തെരഞ്ഞെടുക്കുന്നത്.
നിലവില്‍ തങ്ങള്‍ േജാലി ചെയ്യുന്ന മേഖലയില്‍ പൂര്‍ണ അസംതൃപ്തരാണെന്ന് ബഹ്‌റൈനില്‍ സര്‍വെയില്‍ പെങ്കടുത്ത 18ശതമാനം പേര്‍ പറഞ്ഞു. 16 ശതമാനം ചില പ്രശ്‌നങ്ങളും അസംതൃപ്തിയുമുണ്ടെന്ന് പറഞ്ഞവരാണ്. 17 ശതമാനം പറഞ്ഞത് തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്നാണ്. 28 ശതമാനം പേര്‍ ശരാശരി സംതൃപ്തി രേഖപ്പെടുത്തി. 21ശതമാനം പേര്‍ക്ക് നിരാശയോ സംതൃപ്തിയോ ഇല്ല.ഫെബ്രുവരി 23നും മാര്‍ച്ച് ഏഴിനുമിടയില്‍ നടത്തിയ സര്‍വെയില്‍ യു.എ.ഇ, സൗദി, കുവൈത്ത്,ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, ലബനാന്‍, സിറിയ, ജോര്‍ഡന്‍, ഈജിപ്ത്, മൊറോക്കോ, അള്‍ജീരിയ, തുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെങ്കടുത്ത്.
https://www.facebook.com/Malayalivartha


























