സ്വകാര്യമേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികള്‍ക്ക് പ്രത്യേക സഹായനിധി

എണ്ണവിലയിടിവും ഉയരുന്ന ബജറ്റ് കമ്മി മുന്‍നിര്‍ത്തി സര്‍ക്കാര്‍ പൊതുചെലവുകള്‍ വെട്ടിക്കുറച്ചതുമാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത്. എണ്ണമേഖലയിലെ കരാര്‍ സ്ഥാപനങ്ങളില്‍ നിന്ന് മാത്രം അയ്യായിരത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടമായതാണ് കണക്കുകള്‍. സ്വകാര്യ മേഖലയിലെ വിവിധ മേഖലകളില്‍നിന്ന് തൊഴില്‍ നഷ്ടമായ നാലായിരത്തോളം സ്വദേശികളെ ട്രേഡ്യൂനിയെന്റ ഇടപെടലിെന്റ ഫലമായി തിരിച്ചെടുത്തതായി ബത്താഷി പറഞ്ഞു. ഇനിയും പുറത്തുനില്‍ക്കുന്നവര്‍ക്ക് ബദല്‍ തൊഴില്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യത്തിലാണ് സ്വകാര്യമേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ട സ്വദേശികള്‍ക്കായി പ്രത്യേക സഹായനിധി നിലവില്‍ വരും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ്യൂനിയന്‍ ചെയര്‍മാന്‍ നബ്ഹാന്‍ അല്‍ ബത്താഷിയെ ഉദ്ധരിച്ച് ഗള്‍ഫ്‌ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജോലി നഷ്ടപ്പെടുേമ്പാഴുള്ള വേതനത്തിെന്റ 60 ശതമാനം സഹായനിധിയില്‍ നിന്ന് നല്‍കുന്നതിനാണ് പദ്ധതി. ആറുമാസ കാലയളവിലേക്കാകും ഈ തുക നല്‍കുക. ഈ വര്‍ഷം അവസാനിക്കും മുമ്പ് മന്ത്രിസഭാ കൗണ്‍സില്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ സാധ്യതയുണ്ട്.
പത്തു ദശലക്ഷത്തിലധികം റിയാല്‍ എങ്കിലും ഈ നിധിയിലേക്ക് സ്വരൂപിക്കാമെന്നാണ് പ്രതീക്ഷ. നിരവധി സ്വകാര്യ ഗ്രൂപ്പുകള്‍ ഇതിലേക്ക് പണം നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അല്‍ ബത്താഷി പറഞ്ഞു. സര്‍ക്കാറിനെ അറിയിക്കാതെ സ്വദേശികളെ പിരിച്ചുവിടരുതെന്ന് 2015ല്‍ മന്ത്രിസഭാ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. പിരിച്ചുവിടാതെ ബദല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനായാണ് ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കാന്‍ മന്ത്രിസഭാ കൗണ്‍സില്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. മന്ത്രിസഭാ കൗണ്‍സിലിെന്റ നിര്‍ദേശപ്രകാരം എണ്ണമേഖലയിലെ സ്വദേശി തൊഴിലാളികളുടെ പുനരധിവാസത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























