ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വൈവിധ്യമായ പരിപാടികളുമായി യൂത്ത് ഇന്ത്യ

യൂത്ത് ഇന്ത്യ ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വിവിധ പരിപാടികള്‍ നടത്തുന്നു. 'യൂത്ത് ഇന്ത്യ മേയ് ഫെസ്റ്റ് 2017' എന്ന പേരില്‍ നടത്തുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'തൊഴിലാളികള്‍ക്കൊപ്പം ഒരുദിനം' എന്ന ശീര്‍ഷകത്തിലുള്ള പരിപാടിയില്‍ മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ മേയ് ദിനത്തോടനുബന്ധിച്ച് മെഡിക്കല്‍ ഫെയര്‍, തൊഴിലാളികള്‍ക്കായുള്ള സ്‌പോര്‍ട്‌സ് മീറ്റ്, കലാപരിപാടികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ യൂത്ത് ഇന്ത്യ സംഘടിപ്പിച്ചിരുന്നു. ഇത്തവണ അസ്‌കറിലെ ലേബര്‍ ക്യാമ്പിലാണ് പരിപാടി നടത്തുന്നത്. വടംവലി മത്സരം, പെനാല്‍റ്റി ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോളിംഗ് എന്നിങ്ങനെയുള്ള മത്സരങ്ങളും ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെ പെങ്കടുപ്പിച്ചുള്ള കലാപരിപാടികളും നടക്കും.
അസ്‌കറിലെ ലേബര്‍ ക്യാമ്പില്‍ ഉച്ച രണ്ടുമണി മുതല്‍ രാത്രി എട്ടു മണി വരെ നടക്കുന്ന പരിപാടിയില്‍ 1000ത്തിലേറെ തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സയാനി മോേട്ടാഴ്‌സ് ആണ് സ്‌പോണ്‍സര്‍.അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍, മിഡില്‍ ഈസ്റ്റ് ഹോസ്പിറ്റല്‍ എന്നിവരുമായി സഹകരിച്ചാണ് മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസുകളും നടത്തുന്നത്. തൊഴിലാളികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള കൊളാഷ്, വീഡിയോ പ്രദര്‍ശനവും നടക്കും.
ആരോഗ്യ ക്ലാസുകള്‍ക്ക് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. ബാബു രാമചന്ദ്രന്‍ നേതൃത്വം നല്‍ക്കും. ഇതോടനുബന്ധിച്ച്, ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മൂന്ന് തൊഴിലാളികളെ ആദരിക്കുകയും ഉപഹാരസമര്‍പ്പണം നടത്തുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്വി ഇരിങ്ങല്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് ടി.കെ ഫാജിസ്, പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ സിറാജ് കിഴുപ്പിള്ളിക്കര, ജനറല്‍ സെക്രട്ടറി വി.കെ.അനീസ്, വൈസ് പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട് എന്നിവര്‍ സംസാരിച്ചു.
എക്‌സിക്യൂട്ടിവ് അംഗങ്ങളായ യൂനുസ് രാജ്, വി.എന്‍.മുര്‍ഷാദ്, അബ്ദുല്‍ അഹദ്, കെ.സജീബ്, ഫ്രന്റ്‌സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്‌സിക്യൂട്ടീവ് അംഗം എ.എം.ഷാനവാസ്, ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കടെുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35598694, 35538451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha


























