കോടികളുടെ പദ്ധതി പക്ഷിക്ക് അടയിരിക്കാനായി നിര്‍ത്തിവെച്ചു

1800-കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ അടയിരിക്കുന്ന പക്ഷിയുടെ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നതു വരെ പദ്ധതി നിര്‍ത്തിവെക്കാന്‍ ശൈഖ് മുഹമ്മദിെന്റ നിര്‍ദേശം എന്ന ചിത്ര സന്ദേശവും വീഡിയോയുമാണ് വാട്ട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും വഴി വൈറലാവുന്നത്. പക്ഷിക്ക് അടയിരുന്നു മുട്ടവിരിയിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസമാകുമെന്നതിനാല്‍ ഉടനടി പദ്ധതി പ്രദേശം മറ്റൊരിടത്തേക്ക് മാറ്റാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കുകയായിരുന്നു. ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബ ിന്‍ സായിദ് ആല്‍നഹ്യാന്‍ ഈ കാഴ്ചകളെല്ലാം ഫോണില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പദ്ധതിയുടെ സൈറ്റ് സന്ദര്‍ശിക്കാന്‍ നടത്തിയ യാത്രക്കിടെയാണ് രാഷ്ട്രനായകര്‍ മരുക്കാട്ടില്‍ മുട്ടയിട്ടു നില്‍ക്കുന്ന ഹ്യൂബാര പക്ഷിയെ കാണുന്നത്. ഇമറാത്തി സംസ്‌കാരത്തില്‍ മികച്ച സ്ഥാനമുള്ള ഹ്യൂബാര പക്ഷികള്‍ നിലവില്‍ വംശനാശത്തിെന്റ വക്കിലാണ്. ഇവയുടെ സംരക്ഷണത്തിനായി ഇന്റര്‍ നാഷനല്‍ ഫണ്ട് ഫോര്‍ ഹ്യൂബാര കണ്‍സര്‍വേഷന്‍ (െഎ.എഫ്.എച്ച്.സി) എന്ന പേരില്‍ ഒരു പദ്ധതിക്കു തന്നെ അബൂദബി കിരീടാവകാശി തുടക്കമിട്ടിട്ടുണ്ട്.
കിളിയുടെ ജീവന്‍ രക്ഷിക്കാന്‍ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രിം കമാന്‍ഡര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാനും നടത്തിയ മാതൃകാപരമായ ജീവകാരുണ്യ പ്രവൃത്തിയാണ് മലയാളികളുള്‍പ്പെടെ ലക്ഷക്കണക്കിനുപേരുടെ മനസ് കീഴടക്കിയത്. മനുഷ്യര്‍ക്കു മാത്രമല്ല പക്ഷികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണീ ഭൂമി എന്നു ബോധ്യപ്പെടുത്തുന്ന പ്രവൃത്തി നിറവേറ്റിയ നേതാക്കള്‍ക്ക് പ്രശംസയും പ്രാര്‍ഥനയും ചൊരിഞ്ഞ് നിരവധി കമന്റുകളാണ് ഓരോ പോസ്റ്റുകള്‍ക്കുമൊപ്പം പ്രവഹിക്കുന്നത്.
https://www.facebook.com/Malayalivartha


























