ജിസിസി രാജ്യങ്ങള്‍ ഹോസ്പിറ്റാലിറ്റി മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു

ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണിത്. മേഖലയിലെ നഗരപ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏഴു ശതമാനവും ഹോസ്പിറ്റാലിറ്റി മേഖലയിലാണ്. കെട്ടിടനിര്‍മാണത്തിനായി ചെലവഴിക്കുന്ന പണത്തിന്റെ 13 ശതമാനവും ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിഎന്‍സി നെറ്റ്‌വര്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിസിസി രാജ്യങ്ങളില്‍ 1153 ഹോസ്പിറ്റാലിറ്റി പദ്ധതികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
54462 കോടി ദിര്‍ഹം മൂല്യം വരുന്ന പദ്ധതികളാണ് ആകെ മേഖലയില്‍ നടക്കുന്നത്. സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പാരമ്പര്യ ഊര്‍ജ കേന്ദ്രീകൃത സാമ്പത്തിക രംഗത്തുനിന്നു ക്രമേണ വഴിമാറുന്നതിന്റെ സൂചനയാണിത്. എക്‌സ്‌പോ 2020, ഖത്തര്‍ ലോകകപ്പ് തുടങ്ങിയ വന്‍ മാമാങ്കങ്ങള്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഉണര്‍വു പകരുമെന്നാണു പ്രതീക്ഷ. കൂടുതല്‍ ഹോട്ടല്‍മുറികള്‍, വിനോദസഞ്ചാരികള്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ തുടങ്ങിയവ തയാറാക്കുന്നതിനൊപ്പം വരുമാനമാര്‍ഗമായും ജിസിസി രാജ്യങ്ങള്‍ എക്‌സ്‌പോ 2020, ലോകകപ്പ് തുടങ്ങിയവയെ കരുതുന്നതായും ബിഎന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അവിന്‍ ഗിഡ് വാനി പറഞ്ഞു.
https://www.facebook.com/Malayalivartha


























