ജിദയില്‍ നിന്ന് മലയാളി ബാലന്‍മാര്‍ ഫുട്‌ബോള്‍ പരിശീലനത്തിനായി ഇറ്റലിയിലേക്ക് പോകുന്നു

ജിദ്ദ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ജെ എസ് സി )നേതൃത്വത്തില്‍ ജിദ്ദയില്‍ നിന്നു മലയാളി ബാലന്‍മാര്‍ ഇറ്റലിയിലേക്ക് പോകാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത ഇരുപത് കുട്ടികളും മൂന്നു കോച്ചുമാരും രണ്ട് മാനേജ്‌മെന്റ് പ്രതിനിധികളുമാണ് ഇറ്റലിയിലേക്ക് തിരിക്കുന്നത്. ഒരാഴ്ചത്തെ പരിശീലനമാണ് കുട്ടികള്‍ക്ക് ഇറ്റലിയിലെ ഒരു പ്രമുഖ പരിശീലന അക്കാദമിയില്‍ ലഭിക്കുക. ഇത് ജെ എസ് സി ഫുട്‌ബോള്‍ ക്യാമ്പിലുള്ള കുട്ടികള്‍ക്ക് ലോകോത്തര ഫുട്‌ബോളിന്റെ ശാസ്ത്രീയ വശങ്ങള്‍ സ്വായത്തമാക്കാന്‍ സഹായിക്കുമെന്ന് കരുതപ്പെടുന്നു. കോച്ചുമാര്‍ക്കും റോമില്‍ പ്രത്യേക പരിശീലനം ലഭിക്കും.
പരിശീലനത്തിനു പുറമെ, ലോക നിലവാരത്തിലുള്ള നാലു ടീമുകളുമായി സൗഹൃദ മല്‍സരവും നടത്തുന്നുണ്ട്. അണ്ടര്‍ 17, അണ്ടര്‍ 14 മത്സരങ്ങളാണ് നടക്കുക. കൂടാതെ, പ്രസിദ്ധ ഇറ്റാലിയന്‍ ഫുട്‌ബോളറായ മാര്‍ക്കോ മാറ്റരസിയുമായി സംവദിക്കാനുള്ള അവസരവും ലഭിക്കും. അക്കാദമിയിലെ പരിശീലനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കാനുള്ള അവസരവുമൊരുങ്ങുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഇറ്റലിയിലേക്കു യാത്ര തിരിക്കുന്ന ടീമിന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വിജയാശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha


























