സൗദിയില്‍ ടാക്‌സി മേഖലയിലും സ്വദേശിവല്‍ക്കരണം

സ്വദേശികളെ ജോലിക്കു പ്രാപ്തരാക്കുന്നതിന് ടാക്‌സി മേഖലയില്‍ കൂടുതല്‍ പരിശീലന പരിപാടി സൗദിയില്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ തൊഴില്‍ മന്ത്രാലയവും ടാക്‌സി കമ്പനികളും ഒപ്പുവച്ചു. മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണു സ്വദേശികള്‍ക്കു പരിശീലനം നല്‍കുന്നത്.
ടാക്‌സി രംഗത്തെ രണ്ടുലക്ഷത്തോളം തൊഴിലവസരങ്ങളില്‍ മൂന്നുവര്‍ഷത്തിനകം സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണു തീരുമാനം. സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ ഗണ്യമായി കുറയ്ക്കണമെന്ന വിഷന്‍ 2030 നിര്‍ദേശത്തെ തുടര്‍ന്നാണു സൗദിവല്‍ക്കരണം ഊര്‍ജിതമാക്കുന്നത്.
https://www.facebook.com/Malayalivartha


























