Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ നഷ്ടപ്പെട്ട വേദനയിലും ആ പിതാവ് കൊലയാളിയെ കെട്ടിപ്പിടിച്ച് പറഞ്ഞു ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു; വികാര നിർഭരമായ രംഗങ്ങൾക്കൊടുവിൽ പൊട്ടിക്കരഞ്ഞ് കൊലയാളി

12 NOVEMBER 2017 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

മകന്റെ മരണത്തിന് ഉത്തരവാദിയായ യുവാവിനെ കെട്ടിപ്പിടിച്ച് കൊണ്ട് ആ അച്ഛന്‍ പറഞ്ഞു, ‘നിന്നോട് ഞാന്‍ പൊറുത്തിരിക്കുന്നു. പൊറുക്കാനാണ് ഇസ്ലാം മതം എന്നെ പഠിപ്പിച്ചത്.’ഹൃദയഭേദകമായ സംഭവം അരങ്ങേറിയത് അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ ദയാപൂര്‍വ്വമായ വാക്കുകള്‍ കേട്ട് കുറ്റവാളി കോടതി മുറിയില്‍ വെച്ച് പൊട്ടി കരഞ്ഞു. കണ്ട് നിന്ന ജഡ്ജിക്കും സഹിക്കാന്‍ കഴിഞ്ഞില്ല. കുറച്ചു സമയത്തേക്ക് കോടതി പിരിഞ്ഞിരിക്കുന്നു എന്ന് കണ്ണീരണിഞ്ഞു പറഞ്ഞു കൊണ്ടാണ് ജഡ്ജി തന്റെ ഇരിപ്പിടത്തില്‍ നിന്ന് ഇറങ്ങിയത്.

2015 ഏപ്രിലിലാണ് 22കാരനായ സലാഹുദ്ദീന്‍ ജിത്ത്‌മോദ് കൊലചെയ്യപ്പെടുന്നത്. പിസ്സാ ഹട്ട് ഡെലിവറി ഡ്രൈവറായിരുന്ന സലാഹുദ്ദീന്‍ അന്നത്തെ അവസാനത്തെ പിസ്സ എത്തിച്ചു നല്‍കുമ്പോഴാണ് മോഷണത്തിനിരയായി കൊലചെയ്യപ്പെടുന്നത്.

കെന്റകിയിലെ ലെക്‌സിങ്ടണിലെ ഫ്‌ലാറ്റില്‍ ഓര്‍ഡറനുസരിച്ച് ഭക്ഷണം നല്‍കാന്‍ എത്തിയതായിരുന്നു സലാഹുദ്ദീന്‍.അവിടെ വെച്ച് മോഷണത്തിനിരയായി കുത്തേറ്റായിരുന്നു സലാഹുദ്ദീന്റെ മരണം. മൂന്ന് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ട്രെയ് അലക്‌സാണ്ടര്‍ റെല്‍ഫോര്‍ഡിനെതിരെ മാത്രമാണ് കുറ്റം ചുമത്തപ്പെട്ടത്.31 വര്‍ഷത്തെ കഠിന തടവാണ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

‘തന്റെ മകന്‍ സലാഹുദ്ദീന്റെ പേരിലും അവന്‍ മരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് മരിച്ച അവന്റെ അമ്മയുടെ പേരിലും ഞാന്‍ നിന്നോട് പൊറുക്കുന്നു’ എന്നാണ് അബ്ദുള്‍ മുനിം സൊമ്പാത്ത് ജിത്ത്‌മോദ്, തന്റെ മകന്റെ ഘാതകനായ റെല്‍ഫോര്‍ഡ് എന്ന യുവാവിനോട് കോടതി മുറിയില്‍ വെച്ച് പറഞ്ഞത്.

‘നഷ്ടപ്പെട്ടത് തിരിച്ചു നല്‍കാന്‍ ഇനി എനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും അന്ന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും’ കുറ്റബോധം നിഴലിച്ച മുഖവുമായി നിറകണ്ണുകളോടെയാണ് റെല്‍ഫോര്‍ഡ് ആ പിതാവിന് മറുപടി നല്‍കുന്നത്.

‘നിന്നെ ഞാന്‍ കുറ്റം പറയില്ല,നിന്നെ അത്തരമൊരു കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച പിശാചിനോടാണ് എനിക്ക് വിരോധം’ ജിത്ത്‌മോദ് കോടതി മുറിയില്‍ വെച്ച് മകന്റെ മരണത്തിനുത്തരവാദിയായ റെല്‍ഫോര്‍ഡിനോട് പറഞ്ഞു.

വിചാരണക്കൂട്ടില്‍ നിന്നിറങ്ങിയ ജിത്ത്‌മോദ് കോടതി പിരിയും മുമ്പ് റെല്‍ഫോര്‍ഡിനെ വാരിപ്പുണരുന്ന ദൃശ്യം കോടതി മുറിയെ ആകെ കണ്ണീരിലാഴ്ത്തി. തുടര്‍ന്ന് ജീത്ത്‌മോദിന്റെ ബന്ധുക്കളും കുറ്റവാളിയായ റെല്‍ഫോര്‍ഡിന്റെ രക്ഷിതാക്കളും പരസ്പരം വാരിപ്പുണര്‍ന്നു. ഈ അപൂര്‍വ്വ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ കോടതി അല്‍പസമയത്തേക്ക് പിരിയുകയാണെന്ന് ഇടറിയ വാക്കുകളോടെ അറിയിക്കുന്ന ജഡ്ജിയെയും ദൃശ്യങ്ങളില്‍ കാണാം.

മോഷണത്തിന് പദ്ധതിയിട്ടത് താനാണെങ്കിലും കൊലപാതകം നടത്തിയത് താനല്ലെന്ന് റെല്‍ഫോര്‍ഡ് കോടതി മുറിയില്‍ വെച്ച് പറഞ്ഞു. യഥാര്‍ഥ കുറ്റവാളിയെ റെല്‍ഫോര്‍ഡ് പോലീസിന് കാണിച്ചു കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജീത്തമോദ് മറുപടിയും നല്‍കി.

തായ്‌ലാന്റുകാരനായ ജിത്തമോദ് യുഎസ്സിലെ നിരവധി ഇസ്ലാമിക് സ്‌കൂളുകളിലെ പ്രിന്‍സിപ്പാളായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഏതാനും മാസം മുമ്പ് മിസ്സോറി സ്‌കൂളില്‍ നിന്നാണ് അദ്ദേഹം വിരമിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends