Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മലയാളി വിദ്യാര്‍ഥിയെ കാണാതായ സംഭവം: അഞ്ചു പേരെ രക്ഷിച്ചത് സ്വദേശി പൗരന്റെ ആത്മധൈര്യം. ആൽബർട്ടിന്റെ കഥ കണ്ണീരണിയിക്കും.

20 NOVEMBER 2017 03:57 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് കാണാതായ മലായാളി കുട്ടി ആല്‍ബര്‍ട്ടിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ രക്ഷിച്ചത് സ്വദേശി പൗരന്റെ ആത്മ ധൈര്യം. ഷാര്‍ജയുടെ കിഴക്കന്‍ മേഖലയായ വാദി ഷൈനില്‍ മലവെള്ളപ്പാച്ചിലിനിടെ വാഹനത്തില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിച്ചത് ഖലീഫ അല്‍ നഖ്ബി എന്ന സ്വദേശി പൗരനാണ്.

പാറക്കെട്ടുകളിലൂടെ നടക്കുന്ന യുവാക്കളെ കണ്ടപ്പോള്‍ അപകടത്തെ കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലവെള്ളപ്പാച്ചില്‍ ശക്തിയാകുന്ന ഇടമായതിനാല്‍ അപകടത്തിന്റെ കാഠിന്യവും വര്‍ധിക്കുമെന്ന് അവരെ ധരിപ്പിച്ചു. എന്നാല്‍ തന്റെ വാക്കുകള്‍ അവഗണിച്ചു കുട്ടികള്‍ വാഹനത്തില്‍ കയറി മുന്നോട്ടു നീങ്ങിയെങ്കിലും വാദിയിലൂടെ മഴവെള്ളം ശക്തിയായി ഒലിച്ചു വരികയായിരുന്നു. തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന തനിക്ക് അഞ്ചു പേരെ രക്ഷിക്കാനായി. എന്നാല്‍ ഡ്രൈവര്‍ സീറ്റിലിരുന്ന ആൽബർട്ട് ജോയിയെ  വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ശ്രമിച്ചെങ്കിലും ഇറങ്ങാന്‍ തയാറായില്ല. തന്റെ അച്ഛന്റെ വാഹനമായതിനാല്‍ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വഴക്കിടുമെന്ന ഭയത്തോടെ വാഹനം ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ആൽബർട്ട് സമ്മതിച്ചില്ല. ഇതിനിടയില്‍ ശക്തിയായി എത്തിയ മലവെള്ളം കുട്ടി ഇരുന്നിരുന്ന വാഹനത്തെയും വലിച്ചു കൊണ്ട് പോകുകയായിരുന്നുവെന്ന് ഖലീഫ അല്‍ നഖ്ബി പറഞ്ഞു.
റാസ് അല്‍ ഖൈമയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന പ്രമുഖ ഫര്‍മസ്യൂട്ടിക്കല്‍ ഉദ്യോഗസ്ഥന്‍ തടത്തില്‍ ജോയ് തോമസിന്റെയും വത്സമ്മയുടെയും മകനാണ് കാണാതായ ആല്‍ബര്‍ട്ട്.


വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരം കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയായിരുന്നുവെന്ന് ഖോര്‍ഫക്കാന്‍ പോലീസ് സ്റ്റേഷന്‍ മേധാവി ലഫ് കേണല്‍ ഖമീസ് അല്‍ യമാഹി പറഞ്ഞു. അഞ്ച് പേരെ സ്വദേശി പൗരന്‍ രക്ഷിക്കുകയായിരുന്നു. എന്നാല്‍ ആറാമനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പ് കുട്ടി അപകടത്തില്‍ പെടുകയായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ആംബുലന്‍സ് സര്‍വീസ്, അബുദാബി പോലീസ് എന്നിവയുടെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. രക്ഷപ്പെടുത്തിയ അഞ്ചുപേരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു ആരോഗ്യ ക്ഷമത ഉറപ്പ് വരുത്തി. അബുദാബി പോലീസ് എയര്‍ വിങ് നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞുവെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാദിയില്‍ മഴ ആസ്വദിക്കാന്‍ ഇറങ്ങുന്നവര്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. മഴയുള്ള സമയത്തു അപ്രതീക്ഷിതമായി മഴവെള്ളം ഒഴുകി വരാന്‍ സാധ്യതയുള്ളതിനാല്‍ വാദിയുടെ അരികിലോ പാറക്കെട്ടുകളിലോ നില്‍ക്കരുതെന്ന് പൊതു ജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടു.
റാസ് അല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം റാസ് അല്‍ ഖൈമ പോലീസ് വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫുജൈറയില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ നദ്ഹ വാദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച ദ്രുതകര്‍മസേനയും വ്യോമയാന വിഭാഗവും പരിസരവാസികളും രാവിലെ മുതല്‍ ഒമാന്‍ അതിര്‍ത്തിയടക്കമുള്ള പ്രദേശങ്ങളില്‍ സൂക്ഷ്മമായ തിരച്ചില്‍ നടത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞായറാഴ്ചയും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അബുദാബി എയര്‍ വിംഗ്, ഷാര്‍ജ ഈസ്റ്റേണ്‍ റീജ്യന്‍ റെസ്‌ക്യൂ വിഭാഗം തുടങ്ങിയവര്‍ തിരച്ചില്‍ തുടരുന്നുണ്ട്.
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നാട്ടിലായിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends