Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ ഉപയോഗിച്ച് ആഫ്രിക്കന്‍ സംഘത്തിന്റെ മസാജ് സെന്റര്‍ തട്ടിപ്പ്... കുടുങ്ങിയത് നിരവധി മലയാളികൾ

01 JANUARY 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ പരസ്യത്തിനായി ഉപയോഗിച്ച് അബുദാബിയില്‍ ആഫ്രിക്കന്‍ സംഘം നടത്തിയ മസാജ് സെന്റര്‍ തട്ടിപ്പില്‍ കുടുങ്ങിയത് നിരവധി മലയാളികൾ. നിരവധി പ്രവാസികള്‍ അബുദാബിയില്‍ ആഫ്രിക്കന്‍ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടെന്ന വിവരമാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ എത്തിപ്പെടുന്നത് വന്‍തട്ടിപ്പ് സംഘത്തിന്റെ കൈകളിലാണ് . തട്ടിപ്പിന് ചുക്കാന്‍ പിടിച്ചിരുന്നത് ആഫ്രിക്കന്‍ സംഘമായിരുന്നു.

ഉഴിച്ചിലും മസാജും ചെയ്ത് കൊടുക്കുന്നത് സ്ത്രീകളാണെന്ന് ധാരണയിലാണ് പലരും അബുദാബി കേന്ദ്രീകരിച്ചുള്ള മസാജ് സെന്ററില്‍ എത്തിയിരുന്നത്. എന്നാല്‍ തട്ടിപ്പില്‍ പെട്ട പലരും മാനക്കേട് ഭയന്ന് സംഭവം പുറത്ത് പറയാതിരുന്നതിനാല്‍ സംഘം തട്ടിപ്പ് തുടരുകയായിരുന്നു. മസാജിന്റെ മറവില്‍ ആളുകളെ മര്‍ദിച്ചു പണം തട്ടിയ ആഫ്രിക്കന്‍ സംഘത്തെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു.സമൂഹ മാധ്യമങ്ങളിലൂടെയും പരമ്പരാഗത പരസ്യരീതികളിലൂടെയുമാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

120 ആഫ്രിക്കന്‍ വംശജരാണ് മസാജ് കേന്ദ്രങ്ങളുടെ പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ അറസ്റ്റിലായതെന്നു തലസ്ഥാന പൊലീസ് ഡയറക്ടറേറ്റ് ഡയറ്കടര്‍ ബ്രി . അഹ്മദ് സൈഫ് അല്‍ മുഹൈരി അറിയിച്ചു.

യൂറോപ്യന്‍ വനിതകളുടെ പടം പതിച്ച കാര്‍ഡുകളും പോസ്റ്ററുകളും തയാറാക്കി സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടുത്തിയും അല്ലാതെയും ഉഴിച്ചിലിനു ആളുകളെ തേടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ആവശ്യക്കാര്‍ ഇവരുടെ ഫ്ളാറ്റുകളില്‍ എത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണവും കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയാണ് പതിവ്.

പ്രതികളുടെ പെരുപ്പവും ഇരകളുടെ പരാതിയും പരിഗണിച്ചു വ്യാജ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊലീസ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. പരസ്യങ്ങളില്‍ വഞ്ചിതരായി പണവും മാനവും നഷ്ടപ്പെടുത്തുന്നതിരെയാണ് പൊലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്. പ്രത്യേക ബ്രോഷറുകള്‍ തയാറാക്കിയയാണ് പോലീസിന്റെ സുരക്ഷാ വകുപ്പായ ‘ അമാന്‍ ‘ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തലവച്ചു കൊടുക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.

ഏതെങ്കിലും വിധത്തില്‍ ഈ ക്രിമിനല്‍ വലകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത വേണമെന്നും തലസ്ഥാന പൊലീസ് അറിയിക്കുന്നു. ഇതുവഴി പരിചയപ്പെടുന്ന സ്ത്രീകള്‍ പണാപഹരണം നടത്താന്‍ പിന്നീടും പലവഴികലും ഇരകള്‍ക്കെതിരെ ഉപയോഗിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (52 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (1 hour ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (1 hour ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (4 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (4 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (4 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends