Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

"രോഗിയായ ഉമ്മയുമായി കാറില്‍ ട്രാഫിക്​ പൊലീസി​ന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും"; സൗദിയിൽ 40 വർഷമായി വാഹനമോടിക്കുന്ന അറുപതുകാരിയുടെ തുറന്നു പറച്ചിൽ

23 JUNE 2018 02:45 PM IST
മലയാളി വാര്‍ത്ത

സൗദിയിലെ അംസ ഹാതെലിന്​ നാളെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്​. രാജ്യത്തി​ന്റെ അനുമതിയോട്​ കുടി അവര്‍ ഞായറാഴ്ച്ച വാഹനമോടിക്കും. എന്നാൽ അല്‍ബാഹയിലെ ഇൗ അറുപതുകാരി സൗദിയില്‍ 40 വര്‍ഷമായി ഡ്രൈവറുടെ സീറ്റിലുണ്ട്​.

അനിവാര്യമായ സാഹചര്യം അവരെ വാഹനമോടിക്കാന്‍ നിര്‍ബന്ധിതയാക്കുകയായിരുന്നു. വിലക്കുകള്‍ ലംഘിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദം അംസയെ വളയം പിടിക്കാന്‍ നിര്‍ബന്ധിതയാക്കി. പിതാവ്​ വളരെ നേരത്തെ മരിച്ചു പോയിരുന്നു. രോഗിയായ ഉമ്മയെ സ്​ഥിരമായി ആശുപത്രിയില്‍ കൊ​ണ്ടുപോകേണ്ടിയിരുന്നു അവര്‍ക്ക്​. അത് കാരണമാണ്​ വാഹനമെടുത്ത്​ ഒാടിക്കാന്‍ തുടങ്ങിയത്​.

കാറില്‍ ഉമ്മയെയുമായി ട്രാഫിക്​ പൊലീസി​ന്റെ കണ്ണില്‍ പെടാതെ വണ്ടിയോടിക്കും. ത​ന്റെ ഗ്രാമത്തില്‍ യാത്രാവഴികള്‍ ദുഷ്​കരമായിരുന്നു. പ്രത്യേകിച്ച് പൊലിസ്​ കാണാതിരിക്കാന്‍ ടാറിങ്​ ഇല്ലാത്ത വഴികളിലൂടെ വണ്ടിയോടിക്കും. നാട്ടുകാരാരും തന്നെ എതിര്‍ത്തില്ല. കല്യാണം കഴിക്കാന്‍ പോവുന്നയാളോട്​ ആദ്യം സമ്മതം വാങ്ങി. വിവാഹത്തിന്​ ശേഷവും താന്‍ കാറോടിക്കുമെന്ന്​. അദ്ദേഹം സമ്മതിച്ചു.

എന്നാൽ പിന്നീട്​ തന്നെ ഉപേക്ഷിച്ച്‌​ ഭര്‍ത്താവ്​ റിയാദിലേക്ക്​ പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്​തയാവാന്‍ അംസ നിര്‍ബന്ധിതയായി. കൂടുതല്‍ ഉത്തരവാദിത്തങ്ങളായി. നാല്‍പത്​ വര്‍ഷമായി കരുതലോടെ വാഹനമോടിക്കുന്നു. ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ല അംസ അഭിമാനത്തോട്​ കൂടി പറയുന്നു.

അമ്മാവന്‍ കാറോടിക്കുന്നത്​ കണ്ടാണ്​ ഡ്രൈവിങി​ന്റെ 'ഗുട്ടന്‍സ്'​​ പഠിച്ചത്​. ആരും പരിശീലിപ്പിക്കാതെ തന്നെ ഡ്രൈവിങ്​ പഠിച്ചു. അല്‍ബാഹ മേഖലയില്‍ ഡ്രൈവിങ്​ ലൈസന്‍സ്​ ലഭിച്ച ആദ്യവനിത കൂടിയാണ്​ അംസ ഹാതെല്‍. രാജ്യത്തെ മറ്റ്​ വനിതകള്‍ക്കും ഇനി ധൈര്യമായി അനുമതിയോട്​ കൂടി തന്നെ വാഹനമോടിക്കാവുന്ന ദിനം വന്നണഞ്ഞതില്‍ അതിരറ്റ സന്തോഷത്തിലാണ്​ ഇൗ വനിത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (9 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (13 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (20 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (31 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (33 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (49 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends