Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിൽ ആത്മഹത്യ ചെയ്യുന്നവരിൽ 60 ശതമാനവും വിഷാദരോഗികൾ; കുടുംബ പ്രശ്​നങ്ങ​ളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നത് 35 ശതമാനം പേര്‍; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

28 JUNE 2018 02:27 PM IST
മലയാളി വാര്‍ത്ത

ദുബായ്: ഇൗ വര്‍ഷം ഇതുവരെ ദുബായില്‍ നടന്നത്​ 25 ആത്മഹത്യകളാണ്. അതേസമയം 50 പേര്‍ ആത്മഹത്യാ ശ്രമവും നടത്തി. വിഷാദരോഗികളാണ്​ മരിച്ചവരില്‍ 60 ശതമാനവും. കുടുംബപ്രശ്​നങ്ങ​ളെത്തുടര്‍ന്ന്​ 35 ശതമാനംപേര്‍ ജീവനൊടുക്കിയത്. ബാക്കിയുള്ളവര്‍ സാമ്പത്തിക പ്രശ്​നങ്ങളെത്തുടര്‍ന്നാണ്​ ജീവിതം അവസാനിപ്പിച്ചത്​.

'ആത്മഹത്യ: കാരണങ്ങളും പ്രതിരോധവും' എന്ന വിഷയത്തില്‍ ദുബൈ പൊലീസ്​ നടത്തിയ സംവാദത്തിലാണ്​ ഇൗ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 90 ആത്മഹത്യകൾ ദുബൈയില്‍ നടന്നിരുന്നു. 101 പേരാണ്​ ആത്മഹത്യാശ്രമം നടത്തിയത്​. 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാര്‍ക്കിടയിലാണ്​ ആത്മഹത്യാ നിരക്ക്​ കൂടുതല്‍. കുടുതലും ഏഷ്യന്‍ വംശജരാണ്​ മരണം സ്വയം തെരഞ്ഞെടുക്കുന്നത്​.

ആത്മഹത്യക്കെതിരെ യോഗങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൊലീസ്​ സംഘടിപ്പിക്കാറുണ്ടെന്ന്​ പരിപാടിയില്‍ സംസാരിച്ച ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്​റ്റിഗേഷന്‍ വകുപ്പ്​ അസിസ്​റ്റന്‍റ്​ കമാന്‍റന്‍റ്​ ഇന്‍ ചീഫ്​ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി പറഞ്ഞു.

വിദേശ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്​നങ്ങള്‍, തൊഴിലാളികള്‍ നേരിടുന്ന സമ്മര്‍ദ്ദം എന്നിവക്ക്​ പുറമെ വീഡിയോ ഗെയിമുകള്‍ക്കും മറ്റും അടിമപ്പെട്ട്​ കുട്ടികള്‍ ജീവനൊടുക്കുന്നത് വരെ ചര്‍ച്ചയായി.​ കുടുംബങ്ങള്‍ തകരുന്നത്​ ഒഴിവാക്കാന്‍ എടുക്കേണ്ട നടപടികളും ചര്‍ച്ചചെയ്​തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (9 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (13 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (20 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (31 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (33 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (49 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

Malayali Vartha Recommends