Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സ്വാതന്ത്ര്യത്തിന് ഇത്രയും വിലയോ? ശിരോവസ്ത്രം തലയില്‍നിന്നൂരി കമ്പില്‍തൂക്കി കാറ്റില്‍പറത്തിയ വീട്ടമ്മയ്ക്ക് 20 വര്‍ഷത്തെ തടവുശിക്ഷ

11 JULY 2018 09:37 AM IST
മലയാളി വാര്‍ത്ത

ശിരോവസ്ത്രത്തിന്റെ പേരില്‍ വീട്ടമ്മയ്ക്ക് ലഭിച്ചത് 20 വര്‍ഷത്തെ തടവുശിക്ഷ.ശിരോവസ്ത്രം തലയില്‍ നിന്നൂരി കമ്പില്‍തൂക്കി കാറ്റില്‍ പറത്തിയ വീട്ടമ്മയ്ക്കാണ് ഇറാനില്‍ 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചത്. ഫെബ്രുവരിയില്‍ അറസ്റ്റിലായ ഷപാര്‍ക്ക് ഷജാരിസദേ എന്ന 42കാരിയെയാണ് കോടതി ശിക്ഷിച്ചത്. ടെഹ്‌റാനിലെ നഗരകേന്ദ്രത്തിലുള്ള ട്രാഫിക് ഐലന്‍ഡില്‍ക്കയറിയായിരുന്നു ഷജാരിസദേയുടെ സ്വാതന്ത്ര്യപ്രഖ്യാപനം. സമാധാനത്തിന്റെ വെള്ളപ്പതാക തെരുവില്‍നിന്ന് വീശിയതിനാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്ന് അവര്‍ തന്റെ വെബ്‌സൈറ്റില്‍ കുറിച്ചു.

അഴിമതിയും വേശ്യാവൃത്തിയുമാരോപിച്ചാണ് ഷജാരിസദേയെ അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിലില്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും പിന്നീട് അവര്‍ എവിടെയാണെന്ന കാര്യത്തില്‍ യാതൊരു അറിവുമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഷജാരിസദേ തന്റെ വെബ്‌സൈറ്റില്‍ താന്‍ ശിക്ഷിക്കപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴവരുടെ വിശദാംശങ്ങള്‍ അറിവിലില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇറാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഏപ്രിലില്‍ ജാമ്യത്തില്‍ പുറത്തായ ഉടന്‍ ട്വിറ്ററിലൂടെ നല്‍കിയ വീഡിയോ സന്ദേശത്തില്‍ രാജ്യത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും രാജ്യം വിടുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും പിന്നീട് സ്ഥിരീകരണമുണ്ടായിട്ടില്ല. ശിരോവസ്ത്രം ഊരിയെറിഞ്ഞതിന് ഫെബ്രുവരിയില്‍ 29 പേരെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളുത്ത ബുധനാഴ്ചയെന്ന കാമ്ബയിനിന്റെ ഭാഗമായാണ് ഇവര്‍ ശിരോവസ്ത്ര ബഹിഷ്‌കരണം നടത്തിയത്.

ഷജാരിസദേയ്ക്കും അറസ്റ്റിലായ മറ്റ് വനിതകള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നസ്രീന്‍ സോറ്റുഡേയെ കഴിഞ്ഞമാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം നിലവില്‍ വന്ന ഡ്രസ് കോഡ് അനുസരിച്ച് 13 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ തലമുതല്‍ പാദം വരെ മൂടുന്ന വസ്ത്രം ധരിച്ചിരിക്കണം. ശരീരത്തിന്റെ അളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും പാടില്ല. ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ചുലക്ഷം റിയാല്‍ പിഴയും രണ്ടുമാസംവരെ തടവുമാണ് ശിക്ഷ.

വാഹനത്തിലും മറ്റും യാത്രചെയ്യുമ്പോള്‍ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നതും ശിരോവസ്ത്രം മാറിക്കിടക്കുന്നതും ശിക്ഷാര്‍ഹമാണ്. 2015ല്‍ മാത്രം നാല്‍പ്പതിനായിരത്തോളം ഇത്തരം കേസുകള്‍ കണ്ടെത്തിയതായി ട്രാഫിക് പൊലീസ് പറഞ്ഞിരുന്നു. പിഴയോ താക്കീതോ നല്‍കി വിടുകയാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് ചെയ്യാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (16 minutes ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (20 minutes ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (22 minutes ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (23 minutes ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (29 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (37 minutes ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (40 minutes ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (45 minutes ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (47 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (54 minutes ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (1 hour ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജം; എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്കിനെതിരെ ആരോപണവുമായി മേയർ വി വി രാജേഷ്  (1 hour ago)

മാസപ്പടി കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്  (1 hour ago)

Malayali Vartha Recommends