Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കിത് താങ്ങാനാകുന്നില്ല...ഉണരുമ്പോള്‍ ഞാന്‍ ഇനി ആരെയാണ് ചുംബിക്കുക'; ലോക ജനതയുടെ കണ്ണീര്‍ വീഴ്ത്തി മരിച്ച തായ് സേന പ്രവര്‍ത്തകന്റെ ഭാര്യയുടെ വാക്കുകള്‍

13 JULY 2018 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ലോകം നമിച്ച ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട്. എങ്കിലും ആ മരണം ആ കുടുംബത്തിന് ഉണ്ടാക്കിയത് തീരാ നഷ്ടം. തായ് ഗുഹയില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ദൗത്യ സംഘത്തിനാണ് ലോകത്തിന്റെ മുഴുവന്‍ കൈയടിയും. എന്നാല്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി തിരിച്ചു കയറാന്‍ സമന്‍ കുനന്‍ ഉണ്ടായിരുന്നില്ല. തായ് ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സമന്‍ കുനന്‍ എന്ന 38 കാരന്‍ ശ്വാസംമുട്ടി മരിക്കുകായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഗുഹയില്‍ അകപ്പെട്ട എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെങ്കിലും സമന്റെ വേര്‍പാട് ഒരു നൊമ്പരമായി.
ഒപ്പം രക്ഷപ്പെട്ട കുട്ടികളോടും അവര്‍ക്കൊന്ന് പറയാനുണ്ട്. സമന്റെ മരണത്തിന് കാരണമായി എന്ന് ഒരിക്കലും നിങ്ങള്‍ ചിന്തിക്കരുത് എന്ന്. അവരെ ആശ്വസിപ്പിച്ച നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ ഈ ദുഃഖനിമിഷത്തില്‍ ലോകം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ട്, ഒരാള്‍ കുറിച്ചു. നിങ്ങളുടെ ഭര്‍ത്താവ് ഏറെ ധീരനാണ്. അദ്ദേഹത്തിന്റെ സേവനത്തെ ലോകം എന്നും സ്മരിക്കും മറ്റൊരാള്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി പേരാണ് ആശ്വാസവാക്കുമായി രംഗത്തു വന്നത്.
ഗുഹാമുഖത്തു നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ച് മടങ്ങുന്നതിനിടെയാണ് ശ്വാസം മുട്ടി സമന്‍ മരണപ്പെടുന്നത്. ബാങ്കോക്ക് എയര്‍പോട്ടില്‍ സേവനമനുഷ്ടിച്ച കൊണ്ടിരുന്ന സമന്‍ 2006 ലാണ് തായ് നേവി സീലില്‍ ചേരുന്നത്. ജൂലൈ ഒന്നു മുതല്‍ തായ് ദൗത്യ സംഘത്തോടൊപ്പം സമനും ഉണ്ടായിരുന്നു. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ അദ്ദേഹം ഉണ്ടായില്ല.
സമന്‍ കുനന്റെ വേര്‍പാടില്‍ മനമുരുകി ഭാര്യ വെലീപോന്‍ കുനാന്‍ കുറിച്ചിട്ട വരികള്‍ ലോക ജനതയുടെ കണ്ണുനനയിക്കുകയാണ്. 'എന്റെ ഹൃദയം പോലെ എനിക്ക് പ്രിയപ്പെട്ടവനേ… ഇനിയാരെയാണ് ഉണരുമ്പോള്‍ ഞാനുമ്മ വയ്ക്കുക…ഐ മിസ് യൂ…' വെലീപോന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം പ്രിയതമനുമൊത്തുള്ള ചിത്രങ്ങളും അവര്‍ പങ്കുവെച്ചു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (1 hour ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (2 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (2 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (2 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (5 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (5 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (5 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (6 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (6 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (6 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (6 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (6 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (6 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (6 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (6 hours ago)

Malayali Vartha Recommends