Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കൂട്ടുകാരിയുമായി ചാറ്റ് ചെയ്തു നടക്കവേ 13കാരിക്കുണ്ടായ സെല്‍ഫി പ്രേമം വരുത്തി വച്ച വിന... റെയില്‍പാലത്തിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ വഴുതി 3000 വോള്‍ട്ടിന്റെ വൈദ്യുതി കേബിളിലേക്ക് വീണു, ഒരു മണിക്കൂറിനുശേഷം എന്‍ജിന്‍ ഡ്രൈവര്‍ പഴന്തുണിയാണെന്നു വിചാരിച്ച് അടുത്തെത്തിയപ്പോള്‍ ഞെട്ടി, ഒടുവില്‍...

20 JULY 2018 10:45 AM IST
മലയാളി വാര്‍ത്ത

കൂട്ടുകാരിയുമായി ചാറ്റ് ചെയ്തു നടക്കവേ 13കാരിക്കുണ്ടായ സെല്‍ഫി പ്രേമം വരുത്തി വച്ചത് ദുരന്തം. ഇപ്പോള്‍ സെല്‍ഫി പ്രേമം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലും പരിസരത്തും സെല്‍ഫി എടുക്കുന്നതും ട്രെയിനിന് മുമ്പില്‍ നിന്ന് സെല്‍ഫി എടുത്ത് അപകടത്തില്‍പ്പെടുന്നവരും നിരവധിയാണ്. ഇവിടെ മധ്യ റഷ്യയിലെ 13 വയസുകാരിയുടെ രക്ഷപ്പെടലാണു സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവമിങ്ങനെ: കൂട്ടുകാരികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ പോയശേഷം തിരിച്ചുവരുമ്പോഴായിരുന്നു പെണ്‍കുട്ടിക്ക് സെല്‍ഫി എടുക്കാനൊരു മോഹം തോന്നിയത്. കൂട്ടുകാരിയുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ആ ദുര്‍ബുദ്ധി മനസിലെത്തിയത്. ഉടനെ ഒരുവിധത്തില്‍ റെയില്‍ പാലത്തിന്റെ മുകളില്‍ വലിഞ്ഞു കയറി. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് അവള്‍ ട്രെയിനുകള്‍ക്കായി വൈദ്യുതി എത്തിക്കുന്ന ഉയര്‍ന്ന ശേഷിയുള്ള( 3000 വോള്‍ട്ട്) ലൈനിലേക്ക് വീണു.

ഫോണിലുടെ ആര്‍ത്തനാദം കേട്ടെങ്കിലും കൂട്ടുകാരിക്ക് ഒന്നും പിടികിട്ടിയില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞെത്തിയ ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ െ്രെഡവറാണ് ആദ്യം അവളെ ശ്രദ്ധിച്ചത്. പരിശോധനയ്ക്കായി അദ്ദേഹം ട്രെയിന്‍ നിര്‍ത്തി. ഒറ്റനോട്ടത്തില്‍ പഴന്തുണിയാണെന്നു വിചാരിച്ചു. അടുത്തെത്തിയപ്പോഴാണു ഞെട്ടിപ്പോയത് . ലൈനില്‍ കുരുങ്ങിക്കിടക്കുന്നതു ഒരു മനുഷ്യജീവി. ജീവനുണ്ടാകുമെന്നു ഒട്ടും വിചാരിച്ചില്ല. പെട്ടെന്നു മനസാന്നിധ്യം വീണ്ടെടുത്ത് വൈദ്യുതി വിച്ഛേദിക്കാനായി കണ്‍ട്രോള്‍ റൂമിലേക്കു റേഡിയോ സന്ദേശം അയച്ചു.

എന്‍ജിന്‍ െ്രെഡവറുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ ആത്മവിശ്വാസം വീണ്ടെടുത്തു. ഇതിനിടെ, പെണ്‍കുട്ടിയുടെ പേരും മേല്‍വിലാസവും ചോദിച്ചു മനസിലാക്കി. അതിലേ കടന്നുപോയ ഒരാള്‍ ചണവള്ളി കുട്ടിയുടെ കൈയിലേക്ക് ഇട്ടുകൊടുത്തു. ഇതിനുശേഷം പറ്റാവുന്ന ഉയരത്തില്‍ കയറി പിന്നില്‍ നിന്നു പിടിച്ചു. പതിമൂന്നടിയോളം താഴെയുള്ള ട്രാക്കിലേക്കു കുട്ടി വിഴാതിരിക്കാന്‍ പരവതാനിയുമായി ഗ്രാമീണര്‍ പ്രാര്‍ഥനയോടെ നിലകൊണ്ടു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശരീരത്തില്‍ പലയിടത്തും പൊളളലേറ്റ വ്രണമുണ്ടെങ്കിലും കണ്ണുതുറന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് ഓര്‍ത്തെടുക്കാനാകുന്നില്ല.

ഒരുപക്ഷെ ജീവനു വേണ്ടി പിടയ്ക്കുന്നതിനിടെ കാല്‍ മറ്റൊരു കമ്പിയില്‍ തട്ടിയിരുന്നെങ്കില്‍ അവള്‍ ചാരമായിത്തീര്‍ന്നേനെ. മാത്രവുമല്ല കേബിളില്‍നിന്നു താഴെ വീണിരുന്നെങ്കിലും ജീവന്‍ നഷ്ടമാകുകയായിരുന്നു. ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും ആരും ഈ സെല്‍ഫി പ്രേമം കൈവെടിയുന്നില്ല എന്നോര്‍ക്കുമ്പോഴാണ് ഏറ്റവും ദു:ഖകരം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (57 minutes ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (1 hour ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (1 hour ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (1 hour ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (1 hour ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (2 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (2 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (2 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  (2 hours ago)

കള്ളാ.....കള്ളാ...രാജേഷേ...!!! തിരുവനന്തപുരം ​ കോർപറേഷന് മുന്നിൽ മേയറെ വളഞ്ഞ് എൽഡിഎഫ് കൗൺസിലർമാർ ; വ്യാജ ഒപ്പിട്ട വിവാദത്തിൽ പ്രതിഷേധം  (2 hours ago)

സ്പെഷ്യൽ കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നൽകിയ കത്തിലെ ഒപ്പ് വ്യാജമെന്ന് മേയർ വി വി രാജേഷ് ; പുകമറ സൃഷ്ടിക്കാനാണ് മേയറുടെ ശ്രമം എന്ന് എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവ് ദീപക്ക്  (2 hours ago)

Malayali Vartha Recommends