കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്ന യുവതിയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു; മുലയൂട്ടിക്കൊണ്ടിരുന്നതിനാല്‍ തിനാല്‍ പുറത്തേക്ക് പോകാന്‍ താമസിച്ചതാണ് വെടിവയ്ക്കാന്‍ കാരണം; ഭര്‍ത്താവ് നിരന്തരമായി യുവതിയെ ക്രൂര പാഠനത്തിരിരയാക്കിയിരുന്നുവെന്ന് നാട്ടുകാര്‍

രാത്രിയില്‍ പുറത്തുപോകുന്നതിന് ഒരുങ്ങാന്‍ താമസിച്ചുവെന്ന കുറ്റത്തിനാണ് ഭാര്യയെ ഭര്‍ത്താവ് വെടിവച്ചു കൊലപ്പെടുത്തയത്. മക്‌സിക്കോയില്‍ നിന്നുമാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. കുഞ്ഞിന് മുലയൂട്ടിക്കൊണ്ടിരിക്കെയാണ് ഭാര്യക്കു നേരെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നു.
26 കാരന്‍ ബ്രിയേല്‍ ഹെര്‍ണാണ്ടസ് റെയസ് ആണ് 19കാരിയായ ഭാര്യ ഹോര്‍ട്ടെന്‍ഷ്യ ബല്‍സാന്‍സറെ വെടിവച്ചു കൊന്നത്. ഒമ്പതുമാസം പ്രായമുള്ള നാലാമത്തെ കുട്ടിയെ പാലൂട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഭര്‍ത്താവായ റെയസിന്റെ ക്രൂരത. രണ്ടും നാലും എട്ടും പ്രായമുള്ള മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ബാല്‍സാന്‍സറിന്. അതേസമയം കുഞ്ഞിനോ, നാലു വയസ്സുള്ള സഹോദരങ്ങള്‍ക്കോ പരിക്കേറ്റില്ല. വെടിശബ്ദം കേട്ടതായി അയല്‍ക്കാരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യ വെടിയേറ്റ് മരിച്ചപ്പോള്‍ തന്നെ ഹെര്‍ണാണ്ടസ് റെയസ് സ്ഥലത്തു നിന്നും മുങ്ങിയിരുന്നു. ഇയാളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് മെക്‌സിക്കന്‍ പോലീസ്.

മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ വെച്ചായിരുന്നു ബല്‍സാന്‍സര്‍ വെടിയേറ്റു വീണത്. ഇവരുടെ നെഞ്ചിലേക്ക് രണ്ടു തവണ നിറയൊഴിച്ചതായാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. വെയിടേറ്റു വീഴുമ്പോഴും മുലകുടിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു ബാല്‍സാന്‍സര്‍.

പരസ്ത്രീ ബന്ധമുള്ള റെയസ് ഭാര്യയെ പതിവായി ഉപദ്രവിച്ചിരുന്ന റെയസ് പലപ്പോഴും കേബിളുകളും മറ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുകയും തോക്ക് തലയില്‍ ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. ഭാര്യയെ റെയസ് മര്‍ദ്ദിച്ചപ്പോള്‍ ഇടയ്ക്കു കയറിയതിനെ തുടര്‍ന്ന് ബല്‍ക്കാന്‍സറുടെ പിതാവിനും ഒരിക്കല്‍ മുറിവേല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























