Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗള്‍ഫിലും ഉത്തരേന്ത്യയിലും ശക്തമായ ഭൂചലനം, നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു

16 APRIL 2013 06:30 AM IST
മലയാളി വാര്‍ത്ത.

ഗള്‍ഫ്‌ മേഖലയിലും ഉത്തരേന്ത്യയിലും ഭൂചലനം. ഗള്‍ഫ്‌ മേഖലയില്‍ ഇറാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 ആണ്‌ രേഖപ്പെടുത്തിയത്‌. ഇറാനില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍, 40 പേര്‍ മരിച്ചതായാണ് ഇറാന്‍ ടി.വി. റിപ്പോര്‍ട്ട് ചെയ്തത്. 40 വര്‍ഷത്തിനിടെ ഇറാനിലുണ്ടാകുന്ന അതിശക്തമായ ഭൂചലനമാണിത്. പാകിസ്താനില്‍ 34പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ആദ്യം ഗള്‍ഫ്‌ മേഖലയിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. തുടര്‍ന്നായിരുന്നു ഉത്തരേന്ത്യയിലെ ഭൂചലനം. ഡല്‍ഹി, ചണ്ടിഗഡ്‌, നോയ്‌ഡ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌.
യു.എ.ഇ. ഖത്തര്‍, ഒമാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടു. ഉച്ചതിരിഞ്ഞ്‌ 4 മണിയോടെയാണ്‌ ചലനം ഉണ്ടായത്‌. വലിയ കെട്ടിടങ്ങളെല്ലാം പ്രകമ്പനംകൊണ്ടു. 15 മുതല്‍ 20 സെക്കന്റ്‌ വരെയാണ്‌ ചലനം ഉണ്ടായത്‌.

ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയിലെ ഖാഷ് പട്ടണമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. 20 ലക്ഷത്തോളം ആളുകള്‍ വസിക്കുന്ന ഇറാന്റെ തെക്കുകിഴക്കന്‍ അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായതെന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്.

ഒരാഴ്ചമുമ്പ് ഏപ്രില്‍ ഒമ്പതിന് ഇറാന്റെ ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷേറിനടുത്തുണ്ടായ ഭൂകമ്പത്തില്‍ 37 പേര്‍ മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (4 minutes ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (4 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (5 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

Malayali Vartha Recommends