Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യയേക്കാള്‍ വലിയ ഭീഷണി സ്വന്തം മണ്ണിലെ തീവ്രവാദികൾ ; പാകിസ്ഥാൻ യുവ സൈനികരുടെ മാറുന്ന മനോഭാവത്തെകുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്

20 SEPTEMBER 2018 03:34 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇന്ത്യയേക്കാള്‍ വലിയ ഭീഷണിയായി സ്വന്തം രാജ്യത്തെ ഭീകരവാദികളെയാണ് പാക്കിസ്ഥാന്‍ സൈന്യം ജാഗ്രതയോടെ നോക്കികാണുന്നതെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്‍ സൈന്യത്തിലെ പുതുതലമുറയാണ് ഭീകരവാദികളോട് ഇത്തരം സമീപനം നടപ്പിലാക്കുന്നത്. റിട്ടയേര്‍ഡ് യുഎസ് ആര്‍മി കേണലായ ഒ.സ്മിത്തിന്റെ 'ദ് ക്വറ്റ എക്‌സ്പീരിയന്‍സ്' എന്ന പേരിലുള്ള ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. വാഷിങ്ടന്‍ ആസ്ഥാനമായ വില്‍സണ്‍ സെന്ററാണ്‌ പാക്ക് സേനയിലെ ഓഫീസര്‍മാരുടെ മാറുന്ന മനോഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സ്വകാര്യ സംഭാഷണങ്ങളിലും അത്താഴ വിരുന്നുകളിലും ഈ അഭിപ്രായം ഇവര്‍ തുറന്നു പറയാറുണ്ടെന്ന് 'ദ് ക്വറ്റ എക്‌സ്പീരിയന്‍സിൽ പറയുന്നു. ഉഭയകക്ഷി ധാരണയിലൂടെ 1977 മുതല്‍ 2014 വരെയുള്ള യുഎസ് ആര്‍മി ഓഫീസര്‍മാരും പാക്ക് സഹപാഠികളും തമ്മിലെ സംവാദങ്ങളാണ്‌ പഠനത്തിനു വിധേയമാക്കിയത്. പഴയ തലമുറയില്‍പ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പുതിയ ഓഫീസര്‍മാരില്‍ പരമ്പരാഗതമായ ഇന്ത്യാവിരുദ്ധത നിറയ്ക്കാൻ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 ല്‍ ഇതു സംബന്ധിച്ച പഠനം പൂര്‍ത്തിയായെങ്കിലും ക്വറ്റ എന്ന പരിശീലന കേന്ദ്രത്തില്‍ പാക്ക് സേനയുമായി സഹകരിച്ചുവന്ന യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്തു ലേഖനം പ്രസിദ്ധീകരിച്ചില്ല. ക്വറ്റ സേനാകേന്ദ്രവുമായുള്ള യുഎസ് സഹകരണം തുടരില്ലെന്ന് 2017ല്‍ ഉറപ്പായ ശേഷമാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സ്മിത്ത് തീരുമാനിച്ചത്.

1981 ല്‍ ഇന്ത്യ മാത്രമാണു ശക്തമായ 'ബാഹ്യ ഭീഷണി'യെന്നാണു പാക്ക് സൈനികര്‍ കരുതിയിരുന്നത്. 1980 കളില്‍ സോവിയറ്റ് യൂണിയനാണു പ്രധാന ഭീഷണിയെന്ന തോന്നലിലായിരുന്നു ഭൂരിപക്ഷം സൈനിക ഓഫീസര്‍മാരെങ്കിലും ഇന്ത്യയോളം വലിയശത്രു വേറെയില്ലെന്ന ധാരണ അന്നും ഊട്ടി ഉറപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയ്‌ക്കെതിരെ ദീര്‍ഘകാലമായി തുടരുന്ന വിരുദ്ധകാഴ്ചപ്പാട് ഉറപ്പിക്കാന്‍ സേനാനേതൃത്വം ഏറെ ശ്രദ്ധ പുലര്‍ത്തിയിരുന്നതായി 1995 ല്‍ ക്വറ്റയിലെ വിദ്യാര്‍ഥിയായിരുന്ന ഒരു യുഎസ് സൈനികന്‍ ഓര്‍ത്തെടുത്തു.

കാലങ്ങളായി തുടരുന്ന ഇന്ത്യാവിരുദ്ധ മനോഭാവത്തില്‍ തലമുറകള്‍ തമ്മിലുള്ള ഭിന്നത പിന്നീട് പ്രകടമാകാന്‍ തുടങ്ങി. വ്യോമ, നാവിക സേനയിലെ യുവ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഇന്ത്യക്കനുകൂലമായ ചിന്ത പ്രബലമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സേവനം നടത്തിയുള്ള അനുഭവ പരിചയമാണ് ഇന്ത്യയേക്കാള്‍ വലിയ ഭീഷണി ആഭ്യന്തര തീവ്രവാദികളാണെന്ന ചിന്ത ഉടലെടുക്കാന്‍ കാരണം. സഹപ്രവര്‍ത്തകരെ ഭീകരര്‍ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും കണ്ടവരാണ് യുവസൈനികരില്‍ ഭൂരിഭാഗവും. 2012-13 കാലഘട്ടമായപ്പോഴേക്കും ഇന്ത്യയോടുള്ള സമീപനത്തില്‍ കാതലായ മാറ്റം പ്രകടമായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മുഖ്യമന്ത്രി ഒരിക്കൽ കൂടി പ്രത്യേക പരിഗണനകൾ ഒഴിവാക്കി ദർശനം പൂർത്തിയാക്കി മടങ്ങി  (24 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (30 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (37 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (53 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (59 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

Malayali Vartha Recommends