പാനമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പാനമയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ പാനമയിൽ വലിയ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നു. എന്നാൽ ആളപായമൊന്നുമില്ല. ഹെരേര പ്രവിശ്യയിലെ പിറ്റലോസ അരിബ പട്ടണത്തിന് സമീപമാണ് പ്രഭവകേന്ദ്രം.
ഹെരേര, കൊക്ലെ, ലോസ് സാന്റോസ് എന്നി പ്രവിശ്യകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. പനാമ സിറ്റിയിൽ ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേയ്ക്ക് ഓടി. രാജ്യത്തുടനീളം 80 ലധികം തുടർചലനങ്ങൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകളുള്ളത്.
റെയിൽ, റോഡ് ഗതാഗതം താറുമാറിലായി. വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്. ഏകദേശം 200 കിലോമീറ്റർ അകലെയുള്ള പാനമ സിറ്റിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
മെക്‌സിക്കോ മുതൽ പെറു വരെയുള്ള കിഴക്കൻ പസഫിക് തീരങ്ങളിൽ സുനാമി തിരമാലകൾ അടിച്ചു വീശാൻ സാധ്യതയെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം.
"
https://www.facebook.com/Malayalivartha

























