ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഫ്‌ലൈദുബായ് ആക്രമണക്കേസില്‍ സഹപൈലറ്റ് ഹമാം അല്‍ ഹമാമി വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം പോലെ വിമാനം ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് യു.എ.ഇ. ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാനാണ് സഹപൈലറ്റ് ലക്ഷ്യമിട്ടതെന്ന് യു.എ.ഇയുടെ അന്വേഷണവും ശരിവയ്ക്കുന്നു. വിമാനത്തിലെ യാത്രാക്കാരെയടക്കം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ ഇടിച്ചിറക്കാന്‍ ഹമാമി പദ്ധതിയിട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
29കാരനായ ഹമാമി 2017ലെ ആസ്‌ട്രേലിയന്‍ പഠനകാലം മുതല്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. പുറമേ നിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്നും ഹമാമിയുടെ മൊഴിയിലുണ്ട്. യാത്രക്കാരും ജീവനക്കാരും ചേര്‍ന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020 മുതല്‍ 2024 വരെ ഒമാന്‍ എയറില്‍ ജോലി ചെയ്തിരുന്ന ഹമാമി ബോക്‌സിങ്ങില്‍ ഉള്‍പ്പെടെ പരിശീലനം നേടിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ ഇയാള്‍ ടെല്‍ അവീവിലേക്ക് യാത്ര ചെയ്തിരുന്നു. തീവ്രവാദ സ്വാധീനത്തിന്റ സൂചനകള്‍ നല്‍കാതെ എല്ലാ പരിശോധനകളും പാസായ ശേഷമാണ് ഫ്‌ലൈ ദുബായയില്‍ ഇയാള്‍ക്ക് ജോലി ലഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























