ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് (നവി പിള്ള-85) ഇക്കൊല്ലത്തെ സമാധാന നോബൽ. സമഗ്ര ആഗോള നിയമവ്യവസ്ഥയ്ക്കായി ധീരതയോടെ നിലകൊണ്ടു. നവിയുടെ മാതാപിതാക്കളുടെ കുടുംബം 1890കളിൽ തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയവരാണ്. ഡർബനിൽ ജനിച്ചുവളർന്ന നവി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി), അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ട, ദക്ഷിണാഫ്രിക്കൻ ഹൈക്കോടതി തുടങ്ങി നിരവധിയിടങ്ങളിൽ ജഡ്ജിയായി സേവനമനുഷ്ഠിച്ചു
വധശിക്ഷയ്ക്കെതിരായ അന്താരാഷ്ട്ര കമ്മിഷന്റെ 16 -ാമത്തെ കമ്മിഷണറായും പ്രവർത്തിച്ചു. നിലവിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) മ്യാൻമർ വംശഹത്യാ കേസുമായി ബന്ധപ്പെട്ട അഡ് ഹോക്ക് ജഡ്ജിയാണ്.
യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവ വിചാരണ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി നവി നിർണായക പങ്ക് വഹിച്ചെന്ന് നോർവീജിയൻ നോബൽ സമിതി ചൂണ്ടിക്കാട്ടുകയും ചെയ്തു. 12 മില്യൺ സ്വീഡിഷ് ക്രോണറാണ് ( 11,51,13,516 രൂപ) പുരസ്കാര തുക.
"
https://www.facebook.com/Malayalivartha

























