അമേരിക്കന്‍ ബോംബാക്രമണത്തില്‍ ഐസിസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് പരുക്കേറ്റു

ഇറാക്കില്‍ അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുടെ മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ട്. കൂടാതെ മുതിര്‍ന്ന തീവ്രവാദി നേതാക്കള്‍ കൊല്ലപ്പെട്ടതായും കരുതുന്നു. വടക്കന്‍ ഇറാക്കിലെ മൊസൂളില്‍ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് തദ്ദേശീയരെ ഉദ്ധരിച്ചു കൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വടക്കന്‍ ഇറാക്കിലെ അന്‍ബര്‍ പ്രവിശ്യയിലെ തീവ്രവാദ നേതാവും അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സിറിയയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ക്വയിം പട്ടണത്തില്‍ തീവ്രവാദികള്‍ യോഗം ചേരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇവിടം നേരത്തെ തന്നെ ഐ.സ് തീവ്രവാദികള്‍ പിടിച്ചെടുക്കുകയും ഖിലാഫത്ത് ഭരണം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തീവ്രവാദികളെ ചികിത്സിക്കുന്നതിനായി, സംഘാംഗങ്ങള്‍ ആശുപത്രികളില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചു. പരിക്കേറ്റവര്‍ക്കായി രക്തം ദാനം ചെയ്യാന്‍ ഗ്രാമവാസികളോട് തീവ്രവാദികള്‍ മൈക്കിലൂടെ ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























