Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

കത്തീഡ്രൽ യു​ദ്ധ​ത്തെ​യും വി​പ്ല​വ​ത്തെ​യും അ​തി​ജീ​വി​ച്ച്‌ നൂ​റ്റാ​ണ്ടു​ക​ള്‍ പിന്നിട്ട് ഫ്രാ​ന്‍​സി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​നി​ന്ന ദേവാലയം ; വിശ്വപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വി​ക്ട​ര്‍ ഹ്യൂ​ഗോ​യുടെ ക്യാനോനിലും മ​ണി മുഴക്കം നടത്തി ; ഇപ്പോൾ തീ നാളങ്ങൾക്ക് തലകുനിച്ചിരിക്കുകയാണ് ; കത്തീഡ്രലിന്റെ കഥ ഇങ്ങനെ :-

16 APRIL 2019 08:43 PM IST
മലയാളി വാര്‍ത്ത

വിശ്വപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വി​ക്ട​ര്‍ ഹ്യൂ​ഗോ​യുടെ ക്യാനോണിനെ ഓ​ര്‍​മ​യു​ണ്ടോ? ​എ​ങ്ങ​നെ മറക്കാനല്ലേ .... അ​പ്പോ​ള്‍ ക്യാനോണിന്റെ നോ​ട്ര​ഡാ​മി​ലെ ക​ത്തീ​ഡ്രലിനെ . എങ്ങനെ മറക്കാൻ സാധിക്കും . ര​ണ്ടു ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ളെ​യും വിപ്ലവങ്ങളെയുമൊക്കെ അ​തി​ജീ​വി​ച്ച, ക്യാനോണിനൊപ്പം ലോ​ക മ​ന​സി​ല്‍ അനുമതിയില്ലാതെ കടന്നുകൂടിയ നോ​ട്ര​ഡാ​മി​ലെ ക​ത്തീ​ഡ്ര​ല്‍.

അ​തേ, ആ ​ക​ത്തീ​ഡ്ര​ല്‍ ഇതാ ഇപ്പോൾ തീ ​നാ​ള​ങ്ങ​ളോ​ട് പരാജയം ഏറ്റുവാങ്ങിറിയിരിക്കുന്നു . ഒന്നിനും വ​ക​വ​ച്ചു​കൊ​ടു​ക്കാ​ത്ത അ​ഗ്നി​യു​ടെ ധൃ​ത​രാ​ഷ്ട്രാ​ലിം​ഗ​ന​ത്തി​ല്‍ വി​ശ്വ​പ്ര​സി​ദ്ധ ക​ത്തീ​ഡ്ര​ല്‍ ഏ​താ​ണ്ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ഭസ്മമായിരിക്കുന്നു .

യു​ദ്ധ​ത്തെ​യും വി​പ്ല​വ​ത്തെ​യും അ​തി​ജീ​വി​ച്ച്‌ നൂ​റ്റാ​ണ്ടു​ക​ള്‍ പിന്നിട്ട് ഫ്രാ​ന്‍​സി​ന്‍റെ പ്ര​തീ​ക​മാ​യി നി​ല​നി​ന്ന ദേ​വാ​ല​യ​മാ​ണ് നോ​ട്ര​ഡാ​മി​ലെ ക​ത്തീ​ഡ്ര​ല്‍. ക​ലാ വിരുതിക്ക് കീ​ര്‍​ത്തി​കേ​ട്ട​താ​ണ് നോ​ട്ര​ഡാം ദേ​വാ​ല​യം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​പ്പ​മേ​റി​യതും അതി പുരാതനവുമായ ദേവാലയമാണ് കത്തീഡ്രൽ . 850 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള താണ് ഈ ദേവാലയം .പാ​രീ​സി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ലെ തീ​പി​ടു​ത്തം ലോ​ക​ത്തെയാകമാനം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ച​രി​ത്ര​ത്തി​ന്‍റെ പ​ല കോണുകളിലും ​ക​ത്തീ​ഡ്ര​ലി​ന് നി​ര്‍​ണാ​യ​ക​മാ​യ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ കഴിഞ്ഞിട്ടുണ്ട് . പാരീസുകാർക്ക് നേരിട്ടുള്ള ബന്ധമാണ് കത്തീഡ്രലുമായിയുള്ളത്. 1804 ഡി​സം​ബ​ര്‍ ര​ണ്ടാം തീ​യ​തി നെ​പ്പോ​ളി​യ​ന്‍റെ കി​രീ​ട​ധാ​ര​ണം ഇ​വി​ടെ​വ​ച്ചാ​ണ് ന​ട​ന്ന​ത്.

അലക്സാണ്ടർ മൂന്നാമന്റെ സാന്നിദ്ധ്യത്തിൽ 1163 ൽ ​സ്ഥാ​പി​ത​മാ​യ ഈ ​ദേ​വാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി നീ​ങ്ങി, 20 വർഷത്തിനു ശേഷം യാഗപീഠം പൂർത്തിയാക്കി. രണ്ട് ടവറുകളും 1225 നും 1250 നും ഇടയിലാണ് നിർമ്മിക്കപ്പെട്ടത്, 1345 ൽ കത്തീഡ്രൽ പൂർത്തിയാക്കി.

ലൂയി പതിനാലാമന്റെ ഭരണകാലത്ത് (1643-1715) നോട്ട്രി ഡാമിനു പകരം ദൗർഭാഗ്യകരമായ നവീകരണത്തിന് വിധേയമായി. കട്ടിയുള്ള ഗ്ലാസിന് പകരം വിൻഡോകൾ സ്ഥാപിക്കപ്പെട്ടു. വണ്ടികൾ കടന്നുപോകാൻ ഒരു തൂൺ സ്തംഭിപ്പിച്ചു.

ഫ്രഞ്ച് വിപ്ലവ കാലഘട്ടത്തിൽ ഇത് കൂടുതൽ മോശമായിരുന്നു. വിപ്ലവകാരികൾ പിടിച്ചെടുത്ത് ഡസൻ പ്രതിമകൾ നശിപ്പിക്കപ്പെട്ടു. ബിഷപ്പിന്റെ കൊട്ടാരം നിലത്തു കത്തിക്കരിഞ്ഞു, ഒരിക്കലും പിന്നീടത് പുനർനിർമ്മിച്ചിട്ടില്ല. പിന്നീട് പൂർവ്വാധിക ശക്തിയോടെ 1802-ൽ കത്തീഡ്രൽ കത്തോലിക്കാ സഭയിലേക്കു തിരിച്ചെത്തി.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കു​ത്തൊ​ഴു​ക്ക് ന​ട​ക്കു​ന്ന ഒ​രി​ടം കൂ​ടി​യാ​യ ഈ ​ക​ത്തീ​ഡ്ര​ല്‍ അ​നേ​കം സാ​ഹി​ത്യ​കൃ​തി​ക​ളി​ലും വി​ഷ​യ​മാ​യി​ട്ടു​ണ്ട്. ജാ​ക്വി​സ് ലൂ​യി​സ് ഡേ​വി​സ് എ​ന്ന ഫ്ര​ഞ്ച് ക​ലാ​കാ​ര​ന്‍ ചി​ത്രീ​ക​രി​ച്ച കി​രീ​ട​ധാ​ര​ണം, ലു​വ്റേ മ്യൂ​സി​യ​ത്തി​ല്‍ പെ​യി​ന്‍റിം​ഗു​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ കാ​ണാം.

ഫ്ര​ഞ്ച് വി​പ്ല​വ​കാ​ല​ത്ത് ഇ​വി​ടു​ത്തെ പു​രാ​ത​ന​മാ​യ പ​ല ശി​ല്പ​ങ്ങ​ളും മ​റ്റും വി​ക​ല​മാ​ക്ക​പ്പെ​ടു​ക​യോ, ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യോ ചെ​യ്തു​വെ​ങ്കി​ലും പി​ന്നീ​ട് ആ​ധു​നി​ക രീ​തി​യി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ന്നു. പു​രാ​ത​ന രീ​തി​യെ ത​ച്ചു​ട​ച്ചു​കൊ​ണ്ടു​ള്ള പു​ന​രു​ദ്ധാ​ര​ണം പാ​രീ​സി​ലെ ഒ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളി​ല്‍ അ​സം​തൃ​പ്തി ഉ​ണ്ടാ​ക്കി. അ​ക്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പെ​ട്ട വ്യ​ക്തി​യാ​യി​രു​ന്നു, വി​ശ്വ​പ്ര​ശ​സ്ത ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​ര​ന്‍ വി​ക്ട​ര്‍ ഹ്യൂ​ഗോ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ 1931 ല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ച നോ​ട്ര​ഡാ​മി​ലെ ക്യാനോൻ എ​ന്ന വി​ഖ്യാ​ത​കൃ​തി ഒ​രു റൊ​മാ​ന്‍റി​ക് -ഗോ​ത്തി​ക് നോ​വ​ലാ​ണ്. പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ എ​സ്മ​റാ​ല്‍​ഡ എ​ന്ന ജി​പ്സി ന​ര്‍​ത്ത​കി​യേ​യും അ​വ​രെ മോ​ഹി​ച്ച പ​ള്ളി​യി​ലെ മ​ണി​മു​ട്ടു​കാ​ര​നും വി​രൂ​പി​യു​മാ​യ ക്വാ​സി​മോ​ഡോ എ​ന്ന ക്യാനോണിനെയും പോ​ലെ നൊ​ട്ര​ഡാ​മി​ലെ പ​ഴ​യ രൂ​പ​ത്തി​ലു​ള്ള പ​ള്ളി​യും നോ​വ​ലി​ല്‍ സ്ഥാ​നം പി​ടി​ച്ചു. അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന ഗോ​ത്തി​ക് ആ​ര്‍​കി​ടെ​ക്ച​റി​നെ കു​റി​ച്ച്‌ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ ഒ​ര​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഗ്ര​ന്ഥ​ക​ര്‍​ത്താ​വി​ന്‍റെ ല​ക്ഷ്യം.

നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ന്‍റെ യ​ഥാ​ര്‍​ഥ പേ​രാ​യ നോ​ട്ര​ഡാം ഡി ​പാ​രി​സ് എ​ന്നാ​യി​രു​ന്നു നോ​വ​ലി​ന്‍റെ പേ​രും. അ​ത് ഫ്ര​ഞ്ച് ഭാ​ഷ​യി​ല്‍ നി​ന്ന് ത​ര്‍​ജ​മ ചെ​യ്ത​പ്പോ​ഴാ​ണ് ഹ​ഞ്ച് ബാ​ക്ക് ഓ​ഫ് നോ​ട്ര​ഡാം (നോ​ട്ര​ഡാ​മി​ലെ ക്യാനോൻ ) ആ​യ​ത്. നോ​വ​ല്‍ പാ​രീ​സി​ല്‍ ജ​ന​പ്രീ​തി നേ​ടി​യ​തോ​ടൊ​പ്പം ജ​ന​ങ്ങ​ളി​ല്‍ ഗോ​ത്തി​ക് ആ​ര്‍​കി​ടെ​ക്ച​റി​നോ​ടും പു​രാ​ത​ന ക​ലാ​സം​സ്കൃ​തി​യോ​ടും ഉ​ള്ള താ​ല്പ​ര്യം വ​ര്‍​ധി​ച്ചു.

പാ​രീ​സ് ന​ഗ​ര​ത്തി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ഈ ​മാ​റ്റം കാ​ണാ​നാ​യി. 1845 മു​ത​ല്‍ ഏ​റ്റ​വും അ​വ​സാ​നം 1990 വ​രെ നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളി​ലും പ​ഴ​യ ഫ്ര​ഞ്ച്-​ഗോ​ത്തി​ക് രീ​തി​യാ​ണ് പി​ന്തു​ട​ര്‍​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് നോ​ട്ര​ഡാം ക​ത്തീ​ഡ്ര​ലി​ന്‍റെ ഇ​ന്ന് കാ​ണു​ന്ന ക​ലാ​ചാ​രു​ത​യ്ക്കും പ്ര​സി​ദ്ധി​ക്കും നോ​ട്ര​ഡാ​മി​ലെ കൂ​ന​നും, വി​ക്ട​ര്‍ ഹ്യൂ​ഗോ​യും കാ​ര​ണ​മാ​യ​ത്.

സെ​യി​ന്‍ ന​ദി​ക്ക​ര​യി​ലാ​ണ് നോ​ട്ര​ഡാം ഡി ​പാ​രീ​സ് അ​ഥ​വാ അ​വ​ര്‍ ലേ​ഡി ഓ​ഫ് പാ​രീ​സ് എ​ന്ന കാ​ത്ത​ലി​ക് ക​ത്തീ​ഡ്ര​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ചു​വ​രു​ക​ളു​ടെ മേ​ല്‍ ഭാ​ഗ​ത്ത് ചി​ല്ലു​ജാ​ല​ക​ങ്ങ​ള്‍. ഒ​രു മു​റി​യി​ല്‍ പ​ള്ളി​യി​ല്‍ നേ​ര്‍​ച്ച​യാ​യി കി​ട്ടി​യ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും, പ​ഴ​യ​കാ​ല​ത്തെ സാ​ധ​ന സാ​മ​ഗ്രി​ക​ളും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഒ​രു ക​ല​വ​റ​യു​ണ്ട്.

പ​ള്ളി​മേ​ട​യി​ല്‍ ക​യ​റി​യാ​ല്‍ പാ​രീ​സ് ന​ഗ​രം കാ​ണാം. വി​ശ്വ​പ്ര​സി​ദ്ധ​മാ​യ 15 ട​ണ്‍ ഭാ​ര​മു​ള്ള​ത​ട​ക്കം പ​ത്തി​ലേ​റെ മ​ണി​ക​ളും, ഈ​ശോ​യെ ക്രൂ​ശി​ച്ച മ​ര​ക്കു​രി​ശി​ന്‍റെ ഒ​രു ഭാ​ഗ​വും ഒ​രു ആ​ണി​യും അ​ണി​ഞ്ഞ മു​ള്‍​ക്കി​രീ​ട​വും, പ്ര​ധാ​ന ക​വാ​ട​ത്തി​ന് മു​ക​ളി​ലെ ക​ലാ​രൂ​പ​വും ക​ന്യ​കാ മാ​താ​വി​ന്‍റെ 37 ല​ധി​കം വ​രു​ന്ന പ്ര​തി​മ​ക​ളും, പ​ള്ളി സ്ഥാ​പി​ക്കാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട് പി​ന്നി​ട് ര​ക്ത​സാ​ക്ഷി​യാ​യി മ​രി​ച്ച വി​ശു​ദ്ധ ഡെ​ന്നി​സി​ന്‍റെ പ്ര​തി​മ​ക​ളും എ​ല്ലാം കാ​ഴ്ച​ക്കാ​ര്‍​ക്ക് വി​സ്മ​യ​മൊ​രു​ക്കു​ന്നു.

പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ത്തീ​ഡ്ര​ലി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ്‌ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നി​രു​ന്ന ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി മാ​റ്റി​വ​ച്ചു. ക​ത്തീ​ഡ്ര​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ത്തീ​ഡ്ര​ലി​ല്‍‌ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു മാ​ക്രോ​ണി​ന്‍റെ പ്ര​ഖ്യാ​പ​നം. ദേ​വാ​ല​യം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ക്കാ​തി​രു​ന്ന​തി​ല്‍ ആ​ശ്വാ​സ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.

അ​തേ​സ​മ​യം, തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി ഫ്രാ​ന്‍​സി​ല്‍ നി​ര​വ​ധി പ​ള്ളി​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ സം​ഭ​വം ഇ​തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കുകയാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (2 minutes ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (6 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (13 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (51 minutes ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (57 minutes ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (1 hour ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (2 hours ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (2 hours ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (2 hours ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (2 hours ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (3 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (3 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (3 hours ago)

Malayali Vartha Recommends