Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

27കാരനായ മകൻ മരിച്ചതോടെ ഒരു ആൺകുഞ്ഞ് സ്വന്തമായി വേണമെന്ന ദുരാഗ്രഹത്തിൽ അരങ്ങേറിയത് ക്രൂര കൊലപാതകം; മകനെ ഡേകെയറില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴി കാണാതായ 19കാരിയെ കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കി വയറുകീറി ചോരക്കുഞ്ഞിനെ പുറത്തേയ്‌ക്കെടുത്ത അമ്മയും മകളും, കൂട്ടുനിന്ന കാമുകനും അഴിക്കുള്ളിലായി...

18 MAY 2019 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റില്‍. കുഞ്ഞിനെ സ്വന്തമാക്കാനാണ് മനുഷ്യത്വരഹിതകൃത്യമെന്നു പോലീസിന്റെ അനുമാനം. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23 നു കാണാതായ പത്തൊന്‍പതുകാരിയായ യുവതിയെ ബുധനാഴ്ചയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്ബാരത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന് െവെദ്യസഹായം അഭ്യര്‍ഥിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്‌നങ്ങള്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്.

പിറക്കാന്‍ പോകുന്ന കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടയാളില്‍നിന്ന് വാങ്ങാനെന്നു പറഞ്ഞാണ് സ്വന്തം വാഹനത്തില്‍ ഏപ്രില്‍ 23 നു മര്‍ലിന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. മൂന്നു വയസുകാരനായ മൂത്തമകനെ ഡേ കെയറില്‍നിന്നു കൂട്ടിക്കൊണ്ടുപോയിരുന്നത് മര്‍ലിനായിരുന്നു. സംഭവദിവസം െവെകുന്നേരമായിട്ടും യുവതി എത്താതിരുന്നതിനേത്തുടര്‍ന്ന് ഡേ കെയര്‍ നടത്തിപ്പുകാര്‍ വിവരം യുവതിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ താന്‍ വാഹനമോടിക്കാന്‍ കഴിയാത്തത്ര അവശയാണെന്നു കാട്ടി യുവതി ഭര്‍ത്താവിനു സന്ദേശം അയയ്ക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടശേഷം സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും മര്‍ലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. ഒടുവില്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മര്‍ലിന്‍ കൊല്ലപ്പെട്ടതായി ബുധനാഴ്ച പോലീസിന്റെ സന്ദേശമെത്തി.

മര്‍ലിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിനു സമീപത്തുനിന്ന് നേരത്തെതന്നെ അവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു സമീപത്തെ താമസക്കാരിയായ അമ്മയും മകളും ഇവരുടെ കാമുകനും സംശയനിഴലിലായിരുന്നു. മര്‍ലിനെ കാണാതായ ദിവസം നവജാതശിശുവിനു െവെദ്യസഹായം തേടിയത് ഇവരായിരുന്നു. ഇതിനു തൊട്ടുമുമ്ബ് നാല്‍പ്പത്താറുകാരിയായ സ്ത്രീ താന്‍ അല്‍പ്പം മുമ്ബു പ്രസവിച്ചെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും പറഞ്ഞു നിലവിളിച്ചുകൊണ്ടു പുറത്തേക്കു പോയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അമ്മയെയും മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ ചോദ്യം ചെയ്തതോടെ മര്‍ലിന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് €ാരിസ ഫിഗെറോവ (46), മകള്‍ ഡിെസെറി ഫിഗെറോവ(24), ഇവരുടെ കാമുകന്‍ പിയൊട്ടര്‍ ബൊബാക്ക്(40) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

അമ്മയ്ക്കും മകള്‍ക്കുമെതിരേ കൊലക്കുറ്റവും കാമുകനെതിരേ കൊലപാതകം മറച്ചുവച്ചതിനുമാണു കേസ്. കുട്ടികള്‍ക്കുള്ള സാധനങ്ങളുടെ വില്‍പ്പനക്കാരാണെന്നുകാട്ടി ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണു പ്രതികള്‍ മര്‍ലിനെ വീട്ടിലെത്തിച്ചത്. കഴുത്തില്‍ കേബിള്‍ കുരുക്കി മര്‍ലിനെ ശ്വാസം മുട്ടിച്ചു കൊന്നതായും ഇതിനു താനാണ് അമ്മയെ സഹായിച്ചതെന്നും ഡിെസെറി കുറ്റസമ്മതം നടത്തി. അതിനുശേഷം വയര്‍കീറി ശിശുവിനെ പുറത്തെടുത്തതായും ഇവര്‍ സമ്മതിച്ചു.

തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ രക്തക്കറ അടക്കമുള്ളവ ക ണ്ടെത്തി. വീടിന്റെ അടിത്തറയ്ക്കു താഴെ രഹസ്യമുറിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഡി.എന്‍.എ. പരിശോധനയിലൂടെ നവജാതശിശുവിന്റെ മാതാവ് മര്‍ലിനാണെന്നു വ്യക്തമായി. €ാരിസയുടെ 27 വയസുള്ള മകന്‍ 2017-ല്‍ മരിച്ചുപോയെന്നും അതിനു പകരക്കാരനെ കണ്ടെത്താനുള്ള മാര്‍ഗമാണ് ഹീനകൃത്യമെന്നുമാണു പോലീസിന്റെ അനുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (3 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (34 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends