അഞ്ച് വയസുകാരിയായ മകളെ കൊന്ന് ഓവനിലിട്ട് കത്തിച്ചു; എല്ലിൻ കഷ്ണങ്ങൾ സമീപത്തെ തടാകത്തിൽ ഒഴുക്കി; അച്ഛനും അമ്മയും അറസ്റ്റില്‍......

അഞ്ച് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരം ഓവനിലിട്ട് പിതാവ് കത്തിച്ചു. ഡാരിന എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന ഡാരിന മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പവേല്‍ മാകാര്‍ചുക്കിനെ(50)പോലീസ് അറസ്റ്റ് ചെയ്തു. ഉക്രൈനിലാണ് ഈ ക്രൂരത അരങ്ങേറിയത്.
കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്‍പതുമാസങ്ങള്‍ക്ക് മുൻപാണ് കുട്ടിയെ കൊലപ്പെടുത്തിയത് .കുട്ടിയെ കാണാനില്ലെന്ന അയൽക്കാരുടെ പരാതിയെതുടർന്നു പോലീസിന്റെ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത് . അമ്മയും കുറ്റം മറച്ചുവെക്കാൻ കൂട്ട് നിന്നു
പിതാവ് കുട്ടിയെ ശക്തിയായി പിടിച്ചു തള്ളിയപ്പോള്‍ തലയിടിച്ചു വീണ കുട്ടി മരിക്കുകയായിരുന്നുവത്രേ . പിന്നീട് സംഭവം പുറത്തറാതിരിക്കാനായി കുട്ടിയുടെ മൃതദേഹം ഓവനിലൈറ്റ് കത്തിച്ചു ..എല്ലിൻ കഷ്ണങ്ങൾ സമീപത്തെ തടാകത്തിൽ ഒഴുക്കി
പവേല്‍ പിടിച്ചു തള്ളിയപ്പോൾ തലയിടിച്ചു വീണ് ബോധം പോയ കുട്ടിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകാൻ ശ്രമിച്ചിരുന്നു എന്ന് 'അമ്മ പറയുന്നു. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.
ഡാരിനയെ കൂടാതെ പവേല്‍ ദമ്പതികള്‍ക്ക് മറ്റു മൂന്ന് മക്കള്‍കൂടിയുണ്ട്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വരുത്തി തീര്‍ക്കാനും പവേല്‍ ശ്രമിച്ചു. സംഭവം മൂടിവയ്ക്കാന്‍ കൂട്ടുനിന്നതിനാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്
https://www.facebook.com/Malayalivartha


























