സരബ്ജിത്ത് സിംഗിന്റെ വധത്തോടെ താറുമാറായിരുന്ന ഇന്ത്യ പാക്ക് ബന്ധത്തിന് നവോന്മേഷം നല്‍കിക്കൊണ്ട് നവാസ് ഷെറീഫ് പ്രധാനമന്ത്രിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചു, പക്ഷേ ഉടന്‍ പോകില്ല
അടുത്തിടെ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറെ അകന്നിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമാകുമോ പുതിയ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സത്യപ്രതിജ്ഞ എന്ന് പലരും ഉറ്റു നോക്കിയിരുന്നു. തെരഞ്ഞെടുപ്പ് ജയിച്ചു കഴിഞ്ഞ ഉടന്‍ നവാസ് ഷെറീഫ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. തിരിച്ച് മന്മോഹന് സിംഗും നവാസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. എന്നാല്‍ പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് അത് ഇഷ്ടമായില്ല. ഇത്ര തിടുക്കത്തില്‍ നവാസിനെ ഇങ്ങോട്ട് ക്ഷണിക്കേണ്ടിയിരുന്നില്ല എന്നാണ് ബിജെപിയുടെ നിരീക്ഷണം. പുതിയ സര്‍ക്കാരിന്റെ നിലപാടുകളറിഞ്ഞിട്ടു മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏതാണ്ട് അതേ നിലപാടുതന്നെ കോണ്‍ഗ്രസ് നേതൃത്വവും എടുത്തപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് സത്യപ്രതിജ്ഞക്ക് പോകില്ലെന്ന തീരുമാനവുമെടുത്തു.
പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ വരുന്നത് ഇന്ത്യ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും മറ്റു കാര്യങ്ങളില്‍ തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതേസമയം മന്മോഹന് സിംഗിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച ഷെറീഫിന്റെ തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്തു.
https://www.facebook.com/Malayalivartha