Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വിമാന യാത്രക്കാരിയെ വസ്ത്രധാരണത്തിന്റെ പേരില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് അധിക്ഷേപിച്ചതായി പരാതി

10 JULY 2019 03:27 PM IST
മലയാളി വാര്‍ത്ത

ജമൈക്കയില്‍ നിന്നു മിയാമിയിലേക്ക് പറന്ന വിമാനത്തില്‍ യാത്ര ചെയ്ത ജമൈക്കന്‍ വംശജയെ വസ്ത്രധാരണത്തിന്റെ പേരില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് അധിക്ഷേപിച്ചതായി പരാതി.

കഴിഞ്ഞ ആഴ്ച മകനോടൊപ്പം യാത്ര ചെയ്ത ടിഷ റോവെയ്ക്കാണ് ദുരനുഭവം. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഡോക്ടറായി ജോലിനോക്കുന്ന ടിഷയും എട്ടു വയസ്സുള്ള മകനും ജമൈക്കയില്‍ അവധിയാഘോഷിച്ച ശേഷം ഹുസ്റ്റണിലേക്ക് മടങ്ങവെ കിങ്സ്റ്റണ്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. വിമാനത്തില്‍ കയറാന്‍ ഒരുങ്ങിയപ്പോള്‍ എയര്‍ഹോസ്റ്റ്‌സ് എത്തി ടിഷയുടെ വസ്ത്രധാരണത്തെ കുറിച്ചു പരാതി പറയുകയായിരുന്നു.

കറുത്ത നിറമുള്ള പ്രിന്റഡ് റോംപറാണ് ടിഷ ധരിച്ചിരുന്നത്. ജാക്കറ്റ് ധരിക്കാതെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ നിലപാട്. തന്റെ പക്കല്‍ ജാക്കറ്റില്ലെന്ന് ടിഷ അറിയിച്ചതിനെത്തുടര്‍ന്ന് എയര്‍ഹോസ്റ്റ്‌സ് ഒരു ബ്ലാങ്കറ്റ് നല്‍കി. അതു പുതച്ചതോടെയാണ് യാത്രചെയ്യാന്‍ സമ്മതിച്ചെന്ന് ടിഷ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. യാത്ര ചെയ്യുമ്പോള്‍ ധരിച്ച വസ്ത്രമിട്ടു കൊണ്ടുള്ള ചിത്രം സഹിതമാണ് ടിഷയുടെ കുറിപ്പ്.

വിമാനാധികൃതരുടെ പ്രതികരണത്തില്‍ തന്റെ മകന്‍ വളരെയധികം വിഷമിച്ചെന്നും അവനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ പ്രയാസപ്പെട്ടെന്നും ടിഷ പറഞ്ഞു. വിമാനയാത്രയില്‍ താന്‍ ധരിച്ച വസ്ത്രത്തേക്കാള്‍ ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ച മറ്റൊരു യുവതി വിമാനത്തിലുണ്ടായിരുന്നു. എന്നാല്‍ അവരെക്കുറിച്ച് അധികൃതര്‍ യാതൊരു അതൃപ്തിയും പ്രകടിപ്പിച്ചില്ല. വിമാനം ലാന്‍ഡ് ചെയ്ത ശേഷം അവരോട് അനുഭവം പങ്കുവച്ചപ്പോള്‍ പരാതി നല്‍കാന്‍ സഹായിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയെന്നും ടിഷ പറഞ്ഞു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ഷാനന്‍ ഗില്‍സണ്‍ പറഞ്ഞു. ടിഷയുടെ ടിക്കറ്റ് ചാര്‍ജ് പൂര്‍ണമായും മടക്കിനല്‍കിയതായി വക്താവ് അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വസ്ത്രധാരണത്തില്‍ വ്യക്തമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രലോഭനമായ രീതിയിലുള്ള വസ്ത്രം അനുവദിക്കില്ലെന്നും അവര്‍ അറിയിച്ചു. അതേസമയം വിമാനാധികൃതരുടെ പക്കല്‍ നിന്നു പണമൊന്നും ലഭിച്ചിട്ടില്ലെന്നു ടിഷ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (12 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (18 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (48 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (55 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (1 hour ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends