Widgets Magazine
18
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍


കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...


പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...


ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്


പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദ​ഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

കിം പറയും ...ഇനി ഇതും കൂടി അങ്ങ് കേൾക്കണം , കിം പുതിയ മുഖത്തിൽ

12 JULY 2019 09:27 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലില്‍ മുക്കിയ കപ്പലില്‍ മലയാളിയും..മലയാളിയെ ഹൂതികള്‍ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ട് വരുമ്പോള്‍ കുടുംബം ആശങ്കയില്‍..ഭാര്യ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു..

മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...

എസ് ജയ്ശങ്കറും എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ,തന്റെ നിലപാടുകളിൽ സ്വന്തം നാടിനെയും ജനങ്ങളെയും വിറപ്പിച്ച് നിർത്തുന്ന ഭരണാധികാരി ,ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ രാജ്യത്തിൻറെ തലവൻ താനാണെന്ന വ്യക്തമായ ഭേദഗതി പുറപ്പെടുവിച്ചിരിക്കുന്നു . ലോകനേതാക്കളിൽ നിലവിലെ ശക്തനായ ഏകാധിപതി ,അമേരിക്കയുടെ വരെ പേടി സ്വപ്നം .ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നു കൊറിയൻ തലവൻ താൻ മാത്രമാണെന്ന് .ഇതൊരു പേടിപ്പെടുത്തുന്ന വിളിച്ചു പറയലാണ് .പതിനാലാമത് സുപ്രീം പീപ്പിൾസ് അസംബ്ലിയിലെ ആദ്യ സമ്മേളനത്തിന്റെ നടപടികൾ പുറത്തുവിട്ട് രാജ്യത്തെ ഔദ്യോഗിക വെബ്സൈറ്റായ നയനാരയിലാണ് ഭരണഘടനാ ഭേദഗതിയുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന പദവിയാണ് നിലവിൽ കിം വഹിക്കുന്നത്.

ഈ പദവിക്ക് ‘പരമോന്നത നേതാവ്’ എന്നതിനൊപ്പം ‘രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്ന അർഥം കൂടിയുണ്ടെന്ന് ഭരണഘടനയുടെ നൂറാം പ്രമാണത്തിൽ ഉൾപ്പെടുത്തിയാണ് ഭേദഗതി. സുപ്രീം പീപ്പിൾസ് അസംബ്ലി പ്രിസീഡിയത്തിന്റെ പ്രസിഡന്റ് എന്ന പദവിക്കായിരുന്നു ‘നിലവിൽ രാജ്യത്തെ പ്രതിനിധികരിക്കുന്നത്’ എന്ന വാഖ്യാനം ഉണ്ടായിരുന്നത്.ഏപ്രിലിൽ കിമ്മിന്റെ അനുയായി ചോയ് റയോങ് ഹെയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. നയതന്ത്രതലത്തിൽ ഈ പദവിയാണ് രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എന്ന അർഥം ധ്വനിപ്പിക്കുന്നത് എന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷൻ ചെയർമാൻ എന്ന കിമ്മിന്റെ പദവി തന്നെയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് എന്ന് വ്യക്തമാക്കി ഭരണഘടനാ ഭേദഗതി വരുത്തിയത്.

2011 ൽ പിതാവ് കിം ജോങ് ഇല്ലിന്റെ വിയോഗത്തിനു ശേഷം അധികാരമേറ്റ കിം, പിതാവ് വഹിച്ചിരുന്ന സുപ്രീം ലീഡർ എന്ന പദവി ഏറ്റെടുത്തതിലൂടെ രാജ്യത്തെ പരമോന്നത നേതാവായി ഉയർന്നിരുന്നു. എന്നാൽ രാജ്യാന്തര നയതന്ത്രം ഉൾപ്പെട്ട ഔദ്യോഗിക വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെന്ന സ്ഥാനപ്പേരില്ലാത്തത് മറ്റു രാജ്യങ്ങളുമായുള്ള നടപടിക്രമങ്ങളെ ബാധിച്ചു.ചൈന, ദക്ഷിണ കൊറിയ, യുഎസ്, റഷ്യ എന്നീ രാജ്യങ്ങളുമായി പിന്നിട്ട മാസങ്ങളിൽ ഉന്നതതല ചർച്ചകൾക്ക് കിം തയ്യാറായിരുന്നു. ആണവനിരായുധീകരണം ഉറപ്പാക്കാൻ ഉത്തര കൊറിയ സന്നദ്ധമായാൽ മേഖലയിൽ സമാധാനം പകരം നൽകാമെന്ന ആശയത്തിലാണ് ഇതിൽ പല ചർച്ചകളും പുരോഗമിക്കുന്നത്. എന്നാൽ രാജ്യത്തിനെതിരെ രാജ്യാന്തര സമൂഹം ഏർപ്പെടുത്തിയ ഉപരോധത്തിൽ അയവുണ്ടാകാതെ ആണവ നിരായുധീകരണത്തിനില്ലെന്ന നിലപാടിലാണ് ഉത്തര കൊറിയ. ഇതോടൊപ്പം ആണവ നിരായുധീകരണത്തിൽ പുരോഗതിയില്ലാതെ ഉപരോധം മാറ്റാനാവില്ലെന്ന നിലപാടിൽ അമേരിക്കയും തുടരുന്നതാണ് ചർച്ചകളിൽ വിലങ്ങുതടിയാകുന്നത്.

പുതിയ ഭരണഘടനാ ഭേദഗതി വഴി ‘രാഷ്ട്ര തലവൻ’ എന്ന സ്ഥാനം ഉറപ്പിക്കുന്നതിലൂടെ രാജ്യാന്തര നയതന്ത്രതലത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യയുടെ വ്ളാഡിമിർ പുടിൻ, ചൈനയുടെ ഷി ജിൻപിങ് എന്നിവർക്ക് തുല്യപ്രാധാന്യം പ്രോട്ടോക്കോൾ അടിസ്ഥാനത്തിൽ കിമ്മിന് ലഭിക്കും. നിലപാടുകളിൽ വ്യക്തതയോടെ ഇടപെടാനുള്ള സാഹചര്യമാണ് ഇത് സൃഷ്ടിക്കുക.
കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനികേതര മേഖലയിൽ ഈ മാസം ആദ്യം കിമ്മുമായി ചരിത്രപരമായ മൂന്നാം കൂടിക്കാഴ്ച നടത്തിയ ട്രംപ് ഉത്തരകൊറിയയുമായി ആണവവിഷയത്തിൽ മധ്യസ്ഥ ചർച്ച പുനഃരാരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതേസമയം കിം ജോങ് ഉൻ എന്ന മൂന്ന് വാക്കിന് അണുവായുധം എന്ന പേടി സ്വപ്നത്തെ ഓർമിപ്പിക്കുന്ന മുഖമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം  (10 hours ago)

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി  (10 hours ago)

ദേശീയ ശ്രദ്ധ നേടി ബിരിയാണിയും അങ്കണവാടി ഭക്ഷണ മെനുവും മുട്ടയും പാലും കുഞ്ഞൂസ് കാര്‍ഡും; ദേശീയ സെമിനാറില്‍ ബെസ്റ്റ് പ്രാക്ടീസസായി അവതരിപ്പിച്ച് കേരളത്തിന്റെ പദ്ധതികള്‍  (11 hours ago)

കുഞ്ഞിനെ വിട്ടുകൊടുത്തു... ആ മൃതദേഹം പോലും ഭാര്യയുടെ കുടുംബത്തെ കാണിക്കാത്ത നിതീഷിന്റെ ക്രൂരത... വിപഞ്ചികയെപ്പോലെ മറ്റൊരു ഇര...  (12 hours ago)

പുതിയ സ്കൂളിൽ ചേർന്നതിന് ഒരു മാസത്തിനകം... മിഥുന്റെ അകാലമരണം: വായിൽനിന്ന് നുരയും പതയും...നടുക്കം വിട്ടൊഴിയാതെ സുഹൃത്തുക്കൾ: മരണത്തിൽ കെഎസ്ഇബിയും സ്കൂളും ഉത്തരവാദികൾ; അഞ്ച് ലക്ഷം ധനസഹായം...  (12 hours ago)

ഉമ്മൻ ചാണ്ടി മകനിലൂടെ ജീവിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (12 hours ago)

SNAKE എന്തൊരു അവസ്ഥ  (13 hours ago)

നടുക്കം മാറാതെ സഹപാഠി  (13 hours ago)

Houthis ചെങ്കടലില്‍ സംഭവിച്ചത് എന്ത്?  (13 hours ago)

ഖാലിദ് അൽ അമേരി ഇനിമലയാള സിനിമയിലേയ്ക്ക്!!  (13 hours ago)

IRAN മുന്നറിയിപ്പുമായി ഖമേനി  (13 hours ago)

സ്കൂളിൽ ഷോക്കടിച്ച് 8-ാം ക്ലാസുകാരൻ പിടഞ്ഞ് മരിച്ചു ഉച്ചഭക്ഷണം കഴിക്കാനായിപാത്രം തുറന്നു ക്ലാസ്സിൽ കുഴഞ്ഞു വീണു മരിച്ചു  (15 hours ago)

മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാല്‍  (15 hours ago)

കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു  (16 hours ago)

പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി....  (16 hours ago)

Malayali Vartha Recommends