Widgets Magazine
21
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക


നാലുവയസുകാരിയുടെ മൃതദേഹം പാത്രത്തില്‍...കഴുത്തിലും വയറിലും മുറിപ്പാടുകളും രക്തക്കറയുമായി ഒരു പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് ..ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചുപോയിരുന്നു


കേരളത്തില്‍ പ്രത്യേകിച്ചു മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരുന്നു. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ പ്രവചനം


മഞ്ജു ചേച്ചി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ, താരകുടുംബം വൈറലായപ്പോൾ മഞ്ജുവിന്റെ കുറവ് ഏറ്റെടുത്ത് ആരാധകർ.. രണ്ടു വർഷങ്ങൾക്കിപ്പുറം സോഷ്യൽമീഡിയയിൽ സജീവമാകാനൊരുങ്ങി കാവ്യമാധവൻ!! ആവേശത്തോടെ ആരാധകർ; ഫേസ്ബുക് പേജിലൂടെ പുറത്ത് വിട്ട കുടുംബ ചിത്രം ഏറ്റെടുത്ത് താരങ്ങളും...


നാക്കിന്റെ നിറം മാറി ചുവപ്പായി... കഠിനമായ വേദനയും നീറ്റലും; അറുപതുകാരന് സംഭവിച്ചത്... ഞെട്ടലോടെ ഡോക്ടര്‍മാര്‍

കപ്പല്‍ വിട്ടില്ലെങ്കില്‍ 'കളി' തീക്കളിയാകും താക്കീതുമായി ഇറാന്‍; പിടിച്ചെടുത്ത കപ്പല്‍ വിട്ടു തരാന്‍ ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണമെന്നും ഇറാന്‍

13 JULY 2019 01:26 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകൾ മാത്രം ബഹിരാകാശ നടത്തം നടത്തി ചരിത്രം കുറിച്ചു; അവരെ അഭിനന്ദിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചു; ബഹിരാകാശത്തേക്ക് വിളിച്ച് ട്രംപ് പറഞ്ഞത് കേട്ട് ലോകം ഞെട്ടി

പാകിസ്ഥാന് പിന്നാലെ ജോളിയെ ഏറ്റു പിടിച്ച് അമേരിക്കയും; കൂടത്തായിയെ വിശദമായി അവതരിപ്പിച്ച് 'ദി ന്യൂയോർക്ക് ടൈംസ്'; കൂടത്തായി രാജ്യന്തര തലത്തിൽ ചർച്ചയാകുമ്പോൾ...

കേരളം കാതോർക്കുന്നു കാനഡയിലേക്ക് ....ആർക്കൊപ്പം നില്കും കാനഡ ..കാത്തിരുന്ന് കാണാം !

ഞങ്ങൾ അത്ര സ്വരചേർച്ചയിൽ അല്ല ...വില്യവുമായി പ്രശ്നമുണ്ടെന്ന് തുറന്നടിച്ച് ഹാരി!

നാക്കിന്റെ നിറം മാറി ചുവപ്പായി... കഠിനമായ വേദനയും നീറ്റലും; അറുപതുകാരന് സംഭവിച്ചത്... ഞെട്ടലോടെ ഡോക്ടര്‍മാര്‍

എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബ്രിട്ടനു ശക്തമായ താക്കീത് നല്‍കി ഇറാന്‍. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുന്‍പു പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 'ഇത് അപകടം പിടിച്ച കളിയാണ്. ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. കപ്പല്‍ വിട്ടുനല്‍കാതിരിക്കാന്‍ നിയമപരമായി പറയുന്ന ഒഴികഴിവുകള്‍ക്കു വിലയില്ല' ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൗസവി പ്രതികരിച്ചു. മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണം. ഇറാനും പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശേഷിയുണ്ടെന്നും മൗസവി അവകാശപ്പെട്ടു. ഇന്ധന ടാങ്കര്‍ വിട്ടുനല്‍കിയില്ലെങ്കില്‍ ബ്രിട്ടനു മറുപടി നല്‍കാനാണ് ഇറാന്റെ തീരുമാനം. സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയന്‍ കപ്പലായ ഗ്രേസ് 1 (സൂപ്പര്‍ ടാങ്കര്‍), ജിബ്രാല്‍ട്ടര്‍ കടലിടുക്കില്‍വച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാന്‍ഡോകളും ചേര്‍ന്ന് പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യന്‍ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ. അതേസമയം ഇറാന്‍യുഎസ് ബന്ധത്തില്‍ മഞ്ഞുരുകലിനു വഴിയൊരുങ്ങുന്നതായി സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫിനെതിരെ ഉപരോധം ഏര്‍പെടുത്തേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചു. ഇതു നയതന്ത്രനീക്കത്തിന്റെ ഭാഗമാണെന്നാണു വിലയിരുത്തല്‍. ഇറാന്‍ മന്ത്രിയെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മെനൂചിന്‍ ജൂണ്‍ 24ന് വ്യക്തമാക്കിയിരുന്നു.

മന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിനുള്ള യുഎസ് തീരുമാനം അസാധാരണമാണ്. അങ്ങനെ വന്നാല്‍ ഇറാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ അടയും. അതേസമയം ഇറാന്‍ മന്ത്രിക്കെതിരെ നടപടി വേണ്ടെന്ന യുഎസ് തീരുമാനത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല. ജൂണ്‍ 13ന് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതോടെയാണ് യുഎസ് ഇറാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഹോര്‍മുസ് കടലിടുക്കിനു സമീപം യുഎസ് ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടതും പ്രശ്‌നങ്ങള്‍ വഷളാക്കി. തങ്ങളുടെ സമുദ്രാതിര്‍ത്തിയിലെത്തിയ യുഎസ് ഡ്രോണാണു വെടിവച്ചു വീഴ്ത്തിയതെന്നു ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ യുഎസിന്റെ നിലപാട്. ഇറാനെ അക്രമിക്കാന്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ തീരുമാനിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നീടു പ്രതികരിച്ചു. എന്നാല്‍ ആക്രമണനീക്കം പിന്നീടു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നാണ് ട്രംപിന്റെ നിലപാട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യുഎസ് ഉപരോധവും ഏര്‍പ്പെടുത്തി.

സംഘര്‍ഷം, പട്ടിണി, ലിംഗസമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ യോഗം അടുത്തയാഴ്ച നടക്കുന്നുണ്ട്. ഇറാനിയന്‍ വിദേശകാര്യ മന്ത്രിയും ഈ യോഗത്തില്‍ പങ്കെടുക്കും. ഇതിനായി സരിഫിനും യുഎസ് വീസ അനുവദിക്കേണ്ടതുണ്ട്. സരിഫിനെതിരായ നടപടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഇറാനുമായുള്ള തര്‍ക്കങ്ങളില്‍ നയതന്ത്ര പരിഹാരത്തിനാണ് യുഎസ് ആഗ്രഹിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് വ്യാഴാഴ്ച പ്രതികരിച്ചു. അതേസമയം യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയാലും പ്രശ്നങ്ങളൊന്നുമില്ലെന്ന നിലപാടിലാണ് മുഹമ്മദ് ജവാദ് സരിഫ്. ഇറാനു പുറത്തു സ്വത്തുക്കളോ ബാങ്ക് അക്കൗണ്ടോ ഒന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഉപരോധം വന്നാലും വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളും ഇല്ല സരിഫ് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിനോട് ഇമെയില്‍ വഴി പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ; ചൊവാഴ്ചയിലെ മാറ്റങ്ങൾ ഇങ്ങനെ....  (16 minutes ago)

സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം  (24 minutes ago)

പൊടിപൊടിക്കാനൊരുങ്ങി ദുബായ് എക്സ്പോ; കാണാൻ കാഴ്ചകൾ ഏറെ  (28 minutes ago)

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു  (37 minutes ago)

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക്ദാന വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെട്ടാലുള്ള പ്രത്യാഘാതങ്ങളില്‍ നിന്ന് തടിതപ്പാന്‍ സര്‍ക്കാര്‍ പല വഴികളും ആലോചിക്കുന്നു  (39 minutes ago)

മൂടൽ മഞ്ഞ് നിറഞ്ഞ് ദുബായിലെ നിരത്തുകൾ ; പതിയിരിക്കുന്ന അപകടങ്ങൾ  (40 minutes ago)

ഏഴ് മുതല്‍ അഞ്ച് വരെ അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു, കാസര്‍കോട് മാത്രം മഴ വില്ലനായില്ല  (42 minutes ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (47 minutes ago)

ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി  (53 minutes ago)

ഇതിലും മികച്ച ഒരു ദിനമില്ല; അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച്‌ പ്രയാഗ മാർട്ടിൻ  (58 minutes ago)

വ്യാജ വാഗ്ദാനങ്ങളില്പെട്ട പ്രവാസികൾക്ക് നഷ്ടമായത് കോടികൾ  (1 hour ago)

മഞ്ഞു പാളിയിലൂടെ നടക്കരുതെന്ന് മുന്നറിയിപ്പ്; എന്നാൽ അത് വക വയ്ക്കാതെ യുവാവിന്റെ സാഹസികത; ഒടുവിൽ സംഭവിച്ചത്  (1 hour ago)

പ്രാര്‍ത്ഥനകളും കണ്ണീരും വിഫലം; കേരളത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും വിഫലമായി അഫീല്‍ ജോണ്‍സണ്‍ മരണത്തിന് കീഴടങ്ങി; സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു പരുക്കേറ്റ വിദ്യാർത്ഥിയുടെ വിയോ  (1 hour ago)

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതുമാപ്പ്: നോര്‍ക്ക റൂട്ട്‌സ്  (1 hour ago)

പണികിട്ടിയത് മുരളിക്കും പ്രകാശിനും; വട്ടിയൂർക്കാവിലെയും കോന്നിയിലെയും യു ഡി എഫ് സ്ഥാനാർത്ഥികൾ തോറ്റാൽ കെ. മുരളീധരനോടും അടൂർ പ്രകാശിനോടും കോൺഗ്രസ് വിശദീകരണം ചോദിക്കും  (1 hour ago)

Malayali Vartha Recommends