സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത്

സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത് . ഇതിനുമുൻപ് ഒരു സിവിൽ കേസിൽ ഇത്രയും തുക പിഴചുമത്തിയിട്ടില്ല,
87 മില്യൻ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ബ്രിട്ടിഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവച്ച സംഭവത്തിലാണു ഫെയ്സ്ബുക്കിനു കനത്ത പിഴ ചുമത്തിയത്. രണ്ട് ഡെമോക്രാറ്റുകൾ എതിർത്തപ്പോൾ മൂന്ന് റിപ്പബ്ലിക്കൻസ് ഒത്തുതീർപ്പ് വ്യവസ്ഥയെ പിന്തുണച്ചെന്നാണു വിവരം.
5 ബില്യൻ ഡോളറിന് കേസ് ഒത്തുതീർപ്പാക്കാൻ യുഎസ് ഫെഡറൽ ട്രേഡ് കമ്മിഷൻ (എഫ്ടിസി) തയാറാവുകയായിരുന്നു. ഒത്തുതീർപ്പിൽ നിക്ഷേപകർ സന്തോഷത്തിലാണ്. ഫെയ്സ്ബുക്കിന്റെ ഓഹരിമൂല്യം 1.8% ഉയർന്നു.
പിഴ കൂടാതെ ഉപയോക്താക്കളുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ഒത്തുതീർപ്പ് ഉപാധിയിലുണ്ടെന്നാണു റിപ്പോർട്ട്. പിഴ വളരെ കുറഞ്ഞുപോയെന്ന് ചില ഡെമോക്രാറ്റ് ജനപ്രതിനിധികൾ ആരോപിക്കുന്നുണ്ട്. . പിഴത്തുക ഫെയ്സ്ബുക്കിന്റെ വാർഷിക വരുമാനത്തിലെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനെപ്പറ്റി ചിന്തിപ്പിക്കാൻ പോന്നതല്ലെന്നും ഡെമോക്രാറ്റ് പ്രതിനിധി ഡേവിഡ് സിസിലിൻ ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ ആദ്യപാദത്തിൽ ഫെയ്സ്ബുക്കിന്റെ വരുമാനം 15.1 ബില്യൻ ഡോളറാണ്. അതുകൊണ്ടു തന്നെ പിഴത്തുക അടച്ച് കേസിൽനിന്ന് തടിയൂരാണ് ഫേസ്‌ബുക്കിന് കഴിയും, . ഇടപാടിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. പിഴത്തുകയെപ്പറ്റി പ്രതികരിക്കാൻ ഫെയ്സ്ബുക്കോ എഫ്ടിസിയോ തയാറായില്ല
ഡേറ്റാ ചോർച്ച സംഭവത്തിൽ ഫെയ്സ്ബുക് വഴി ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത് . യുഎസിൽ നിന്ന് 7.06 കോടി പേരുടെ ഡാറ്റ വിവരങ്ങൾ നഷ്ടമായി. ഇന്ത്യയിലെ 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായി എന്നാണ് കണക്കാക്കുന്നത്.
കേംബ്രിജ് സർവകലാശാലയിലെ ഗവേഷകനായ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന തേർഡ് പാർട്ടി ആപ് വഴിയാണു ഡേറ്റാ ചോർച്ച നടന്നത്.
വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറുകയായിരുന്നു. ഈ വിവാദത്തിനു പിന്നാലെ കഴിഞ്ഞ സെപ്റ്റംബറിൽ 12 കോടി പേരുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലെ മെസേജിങ് സൗകര്യത്തിലേക്കു കടന്നുകയറാൻ ഹാക്കർമാർക്ക് അവസരം ലഭിച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട് . ഇവയില്‍ 81000 അക്കൗണ്ടുകളുടെ സ്വകാര്യചാറ്റ് സന്ദേശങ്ങള്‍ ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
തങ്ങളുടെ സുരക്ഷാസംവിധാനങ്ങളുടെ പിഴവു കൊണ്ടല്ല മറിച്ച് ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിച്ചാണു ഹാക്കിങ് നടന്നതെന്നു ഫെയ്സ്ബുക് വ്യക്തമാക്കി. ഇത്തരം എക്സ്റ്റന്‍ഷനുകളെ ഒഴിവാക്കാന്‍ ബ്രൗസര്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെയ്സ്ബുക് വൈസ് പ്രസിഡന്റ് ഗൈ റോസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha