Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...


പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...


8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...


വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...


സങ്കടക്കാഴ്ചയായി... ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ജർമനിയിൽ ബീഫ് വിളമ്പിയില്ല ; ഉത്തരേന്ത്യക്കാർ എതിർത്തില്ല ; പോലീസ് ഓടിച്ചതുമില്ല ; ആ വാർത്ത വ്യാജമെന്ന് കേരള സമാജം

03 SEPTEMBER 2019 11:31 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ജർമ്മനിയിൽ ബീഫ് വിളമ്പിയപ്പോൾ ഉത്തരേന്ത്യക്കാർ എതിർത്തുവെന്നും എന്നാൽ പോലീസ് അവരെ തടഞ്ഞുവെന്നും തരത്തിൽ വന്ന വാർത്ത വ്യാജമെന്ന് കേരള സമാജം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച്‌ കേരള സമാജം നടത്തിയ ഫുഡ്‌ഫെസ്റ്റില്‍ ബീഫ് വിളമ്പിയപ്പോൾ പോലീസ് നടപടി ഉണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. മലയാളികള്‍ ബീഫ് വിളമ്പിയതിനെതിരെ പ്രതിഷേധിച്ച ഉത്തരേന്ത്യക്കാരെ ജര്‍മ്മന്‍ പോലീസ് അടിച്ച്‌ ഓടിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന വിശദീകരണം അവർ നടത്തിയിരിക്കുന്നു. സത്യത്തിൽ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഇന്ത്യന്‍ ഫെസ്റ്റിലെ ഫുഡ്‌ഫെസ്റ്റില്‍ കേരള സമാജം തയ്യാറാക്കിയ മെനു പിന്‍വലിക്കുകയാണ് ഉണ്ടായത്.

ബീഫ് കറിയും പൊറോട്ടയും ഭക്ഷ്യമേളയില്‍ വിളമ്പാനുള്ള ശ്രമത്തിനെതിരെ പ്രത്യേക താല്‍പര്യങ്ങളുള്ള കൂട്ടർ എതിര്‍പ്പുമായി വന്നതോടെ മെനു കാര്‍ഡ് പിന്‍വലിക്കേണ്ടി വന്നുവെന്ന് സംഘാടകര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഓരോ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും ഭക്ഷണ സ്റ്റാള്‍ ഒരുക്കാനുള്ള അനുമതി കിട്ടിയിട്ടുണ്ടായിരുന്നു . അവരവരുടെ സംസ്ഥാനത്തെ തനത് വിഭവങ്ങള്‍ വിളമ്പാന്‍ അനുമതി കൊടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പക്ഷേ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ബീഫടങ്ങിയ മെനു പിന്‍വലിക്കണമെന്ന ആവശ്യവുമായി വിഎച്ച്‌പി പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു. ബീഫ് കഴിക്കുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്ന വാദം അവർ ഉയർത്തിയിരുന്നു. അതിനാൽ വിദേശത്ത് ഇന്ത്യയുടെ പേരില്‍ നടക്കുന്ന മേളയ്ക്കിടെ ഭക്ഷണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാതിരിക്കാൻ ബീഫ് അടങ്ങിയ മെനു കാര്‍ഡ് പിന്‍വലിക്കാന്‍ കേരള സമാജം തീരുമാനിക്കുയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും ഇതോടെ മെനു പിന്‍വലിക്കുകയായിരുന്നെന്ന് സമാജം അംഗങ്ങള്‍ വിശദീകരിച്ചു.

ആദ്യം തയ്യാറാക്കിയ മെനു പിന്‍വലിക്കേണ്ടി വന്നതോടെ പ്രശ്‌നങ്ങള്‍ നേരിട്ടുവെങ്കിലും ഭക്ഷ്യമേള സുഗമമായി നടന്നുവെന്നും കേരള സമാജം അംഗങ്ങള്‍ തന്നെ പറഞ്ഞു. എന്നാല്‍ നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കാനായി ദൈവത്തിന്റെ സ്വന്തം നാട്ടുകാരായ തങ്ങള്‍ കടുത്തപ്രതിഷേധത്തിന് മുതിര്‍ന്നില്ലെന്നും പക്ഷേ ഒരു വിഭാഗം സമാജം അംഗങ്ങള്‍ പരിപാടി ബഹിഷ്‌കരിക്കുക ഉണ്ടായിഎന്നും അവർ പറഞ്ഞു.
മെനുകാര്‍ഡ് പിന്‍വലിച്ചതിന് എതിരെ ശബ്ദമുയര്‍ത്താതിരിക്കാൻ മലയാളികള്‍ മറന്നില്ല. ഭക്ഷ്യമേള അലങ്കോലമാകാത്ത രീതിയില്‍ മലയാളികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു . നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരം, എന്ത് കഴിക്കണമെന്നത് സ്വയം തീരുമാനിക്കുമെന്ന തരത്തിൽ പ്രതിഷേധക്കാര്‍ഡുകള്‍ ഉയര്‍ത്തി മലയാളികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രതിഷേധ പ്രകടനം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന  (1 hour ago)

നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...  (2 hours ago)

നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...  (2 hours ago)

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...  (2 hours ago)

പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...  (2 hours ago)

8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...  (2 hours ago)

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (2 hours ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (3 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (3 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (4 hours ago)

Malayali Vartha Recommends