കാമുകിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച കേസില്ലെ പ്രതി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു; 8 കുട്ടികള്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വേനല്‍ അവധിക്കു ശേഷം കുട്ടികള്‍ സ്‌കൂളിലേക്കുവരുന്ന ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. ആറു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പ്രദേശിക സമയം രാവിലെ എട്ടിന് കുട്ടികള്‍ സ്‌കൂളിലേക്കു വരുമ്ബോഴാണ് സംഭവം. പ്രൈമറി സ്‌കൂളില്‍ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു.
ചൈനയിലെ ഹുബേ പ്രവിശ്യയിലെ എന്‍ഷി കൗണ്ടിയിലുള്ള ബൈയാങ്പിങ് നഗരത്തിലെ ചാവോയാങ്‌പോ പ്രൈമറി സ്‌കൂളിലാണ് ആക്രമണം ഉണ്ടായത്. നാല്‍പതുകാരനായ യു എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.രണ്ട് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ഇയാളെ ഉടന്‍തന്നെ അറസ്റ്റുചെയ്തു. കാമുകിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ക്കഴിഞ്ഞ ഇയാള്‍ മേയിലാണ് പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha