ഇറാന്റെ കപ്പലുകള്‍ പിടിച്ചടക്കാന്‍ അമേരിക്ക പുതിയ തന്ത്രം പയറ്റുന്നു; കപ്പലിന്റെ ക്യാപ്റ്റന്‍മാര്‍ക്ക് പണം കൊടുത്ത് വശീകരിക്കാനാണ് പദ്ധതി

ഇറാന്റെ കപ്പലുകള്‍ പിടിച്ചടക്കാന്‍ അമേരിക്ക പുതിയ തന്ത്രം പയറ്റുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍മാര്‍ക്ക് പണം കൊടുത്ത് വശീകരിച്ചാണ് അവരെ അമേരിക്ക കീശയിലാക്കാൻ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകൾ പുറത്തു വരികയാണ്.പിന്നീട് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത് നേരത്തെ വിവാദമായിരുന്നു. പിന്നീട് ജിബ്രാള്‍ട്ടറിലെ കോടതി നടപടികള്‍ക്ക് ശേഷം വിട്ടയച്ചതോടെ ഈ കപ്പല്‍ പിടികൂടാനാണ് അമേരിക്കയുടെ നീക്കം. തുടര്‍ന്നാണ് ക്യാപ്റ്റന് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്ക ഇറാനെതിരെ നടത്തുന്ന പുതിയ നീക്കങ്ങള്‍ സംബന്ധിച്ച നിർണ്ണായക വിവരങ്ങളാണ് വരുന്നത്. ഇറാന്‍ കപ്പലിലെ ക്യാപ്റ്റന് ദശ ലക്ഷക്കണക്കിന് ഡോളറാണ് അമേരിക്ക ഇപ്പോൾ വാഗ്ദാനം നൽകിയിരിക്കുന്നത്. കപ്പല്‍ തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൈമാറണമെന്നതാണ് അമേരിക്കയുടെ ആവശ്യം. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ഇക്കാര്യം ശരി വയ്യ്ക്കുകയുണ്ടായി .
ഇറാനെതിരെ അമേരിക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സംഘത്തിന്റെ മേധാവി ബ്രൈന്‍ ഹൂക്ക് ഇറാന്‍ കപ്പലിലെ ക്യാപ്റ്റന് ഇത് സംബന്ധിച്ച ഇമെയില്‍ അയച്ചുവെന്നാണ് പുറത്തു വരുന്ന നിയമം . അഡ്രിയാന്‍ ദരിയ 1 എന്ന കപ്പലിലെ ക്യാപ്റ്റനാണ് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കപ്പല്‍ എവിടെ കണ്ടാലും പിടിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ജൂലൈയിലാണ് കപ്പല്‍ ജിബ്രാള്‍ട്ടര്‍ പോലീസ് കൈക്കലാക്കിയത്. ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. കപ്പല്‍ പിടിക്കാന്‍ ബ്രിട്ടീഷ് സൈന്യം ജിബ്രാള്‍ട്ടര്‍ പോലീസിനെ സഹായിച്ചിരുന്നു. എന്നാല്‍ പിന്നീട് വിട്ടയക്കുകയുണ്ടായി . സിറിയക്കെതിരെ യൂറോപ്പ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ എത്തിക്കാന്‍ ഇറാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു കപ്പല്‍ പിടികൂടിയത്. എന്നാല്‍ ഇറാന്‍ കപ്പലിന്റെ യാത്രാ രേഖകള്‍ കോടതിയില്‍ കാണിച്ചതോടെ വിട്ടയക്കുകയുണ്ടായി.
https://www.facebook.com/Malayalivartha