ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ നാല്‍പ്പത്തെടുക്കാരിയായ മരിയ ഭര്‍ത്താവ് അലക്‌സാണ്ടറുടെ ജനനേന്ദ്രിയം അറുത്ത് മാറ്റി കൊലപ്പെടുത്തിയ ശേഷം വീട്ടിലെ നായയ്ക്ക് തീറ്റയായി നല്‍കി

മൂന്ന് പതിറ്റാണ്ടത്തെ പീഡനം സഹിക്കാതെ വന്നതോടെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും മരിയയുടെ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും അത് സഹിക്കാവുന്നതിനും അപ്പുറമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മരിയ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മരിയ അയല്‍ക്കാരോട് കാര്യം പറഞ്ഞെങ്കിലും ആദ്യം ആരും വിശ്വസിച്ചില്ല. മൃതദേഹം കണ്ടതോടെ അവരെല്ലാം ഞെട്ടി. അവര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. മൃതദേഹത്തില്‍ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം, അലക്‌സാണ്ടര്‍ , മരിയെ വീടിന് ചുറ്റും ഓടിച്ച് കോടാലി കൊണ്ട് വെട്ടാനോങ്ങുന്നത് കണ്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി.
മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. നീണ്ട ശാരീരിക, മാനസികമായ ഗാര്‍ഹിക പീഡനങ്ങള്‍ സഹിക്കാതെയാണ് ഇത്തരമൊരു കാര്യം ആസൂത്രണം ചെയ്തതെന്ന് മരിയ പറഞ്ഞതായി അയല്‍വാസി പറഞ്ഞു. 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മരിയക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ജോലി കഴിഞ്ഞ് അലക്‌സാണ്ടര്‍ വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ഒളിച്ചിരുന്ന് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പാക്കി കഴിഞ്ഞ് ലിംഗം മുറിച്ച് മാറ്റി. ദേഷ്യം തീരാതെ വന്നപ്പോള്‍ കോടാലിയുപയോഗിച്ച് വെട്ടി. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലാണ് അലക്‌സാണ്ടറെ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ ലിംഗം പൊതിഞ്ഞ ശേഷം വളര്‍ത്തു നായയ്ക്ക് നല്‍കുകയായിരുന്നു.
ഭര്‍ത്താവിനെ സംശയിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയില്‍ ലിംഗം മുറിച്ച് മാറ്റിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ ഓഡീഷ്യയിലാണ് സംഭവം നടന്നത്. ഉദയ്പൂര്‍ സ്വദേശിയായ ഗംഗൈ ഹരിജനാണ് ഭര്‍ത്താവ് സദാശിവത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. സദാശിവം ഉറക്കത്തിലായിരുന്നു. സദാശിവത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അര്‍ദ്ധരാത്രിയില്‍ സദാശിവത്തിന്റെ അലമുറകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ജോലി ചെയ്തിരുന്ന സദാശിവം കഴിഞ്ഞ ഒക്ടോബറിലാണ് വീട്ടിലെത്തിയത്. അന്ന് മുതല്‍ ഭാര്യയ്ക്ക് സംശയമായിരുന്നു.
https://www.facebook.com/Malayalivartha