Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...


പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...


8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...


വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...


സങ്കടക്കാഴ്ചയായി... ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചര്‍ച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.താലിബാനുമായുള്ള സമാധാന ഉടമ്പടി കരാർ ഉണ്ടാക്കുമെന്ന തീരുമാനത്തില്‍നിന്ന് പിന്‍തിരിയുന്നതായും ട്രംപ് വ്യക്തമാക്കി

08 SEPTEMBER 2019 01:50 PM IST
മലയാളി വാര്‍ത്ത

താലിബാനുമായും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായും നടത്താനിരുന്ന സമാധാന ചര്‍ച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി.താലിബാനുമായുള്ള സമാധാന ഉടമ്പടി കരാർ ഉണ്ടാക്കുമെന്ന തീരുമാനത്തില്‍നിന്ന് പിന്‍തിരിയുന്നതായും ട്രംപ് വ്യക്തമാക്കി.

കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബാക്രണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

അഫ്ഗാനിസ്ഥാനില്‍ 18 വര്‍ഷമായി നടന്നുവരുന്ന താലിബാന്‍-യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താലിബാനുമായും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കാബൂളില്‍ താലിബാന്‍ നടത്തിയ ചാവേർ കാർ സ്ഫോടനത്തിൽ ഒരു അമേരിക്കന്‍ സൈനികനടക്കം 12 പേര്‍ കൊല്ലപ്പെട്ടത്.അമേരിക്കൻ എംബസി അടക്കം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് ആക്രമണം ഉണ്ടായത്.

താലിബാനുമായി അമേരിക്കന്‍ മധ്യസ്ഥന്‍ അടുത്തിടെ നടത്തിയ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിക്ക് ധാരണയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി. എന്നാല്‍ ഒമ്പത് ചര്‍ച്ചകള്‍ കഴിഞ്ഞിട്ടും താലിബാന്‍ ഭീകരാക്രമണം നടത്തുകയായിരുന്നു. ഉടമ്പടിക്ക് അന്തിമരൂപം നല്‍കാനിരിക്കെയാണ് ചര്‍ച്ച റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം.

ഈയാഴ്ച താലിബാന്‍ നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും റദ്ദാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി താലിബാന്‍ നേതാക്കളെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. 2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് അമേരിക്ക താലിബാനുമായി ചര്‍ച്ചക്ക് നീക്കം നടത്തിയത്.

അമേരിക്കൻ മധ്യസ്ഥൻ സൽമായ്​ ഖലിസാദ്​ താലിബാനുമായി തിങ്കളാഴ്​ച ധാരണയിലെത്തിയിരുന്നു. കരാർ പ്രകാരം 20 ആഴ്​ചക്കുള്ളിൽ 5400 ട്രൂപ്പ്​ സൈന്യത്തെ പിൻവലിക്കുമെന്ന്​ അമേരിക്ക അറിയിച്ചിരുന്നു. ​നിലവിൽ 14,000 ട്രൂപ്പ്​ ​യു.എസ്​ സൈന്യമാണ്​ അഫ്​ഗാനിസ്​താനിലുള്ളത്​..

2001-ല്‍ അമേരിക്ക അഫ്ഗാനില്‍ കാലു കുത്തിയതിനു ശേഷം ആദ്യമായി കൂടുതല്‍ പ്രദേശങ്ങളും ഇപ്പോള്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ക ഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ആണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചത് ..അമേരിക്കൻ പാവകളെന്ന് അവർ പരിഹസിക്കുന്ന അഫ്ഗാൻ സർക്കാരുമായി സംസാരിക്കാൻ ഇതുവരെയവര്‍ കൂട്ടാക്കിയിട്ടുമില്ല.

1996 മുതൽ 2001-ൽ പുറത്താക്കപ്പെടുന്നതു വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന സുന്നി മുസ്ലീം രാഷ്ട്രീയ-സൈനികപ്രസ്ഥാനമാണ് താലിബാൻ .താലിബാൻ അംഗങ്ങളിൽ ഭൂരിഭാഗവും പഷ്തൂൺ ഗോത്രത്തിൽപ്പെട്ടവരാണ്

അധികാരത്തിൽ നിന്നും പുറത്തായതിനു ശേഷം 2004-ഓടെ താലിബാൻ പുനരേകീകരിക്കപ്പെട്ടു. തുടർന്ന് അഫ്ഗാൻ പാകിസ്താൻ അതിർത്തിയിലെ വിവിധ പഷ്തൂൺ ഗോത്രമേഖലകളിൽ ഭരണം നടത്തുകയും, ഒപ്പം തന്നെ ഇരുസർക്കാരുകൾക്കെതിരെയും അഫ്ഗാനിസ്താനിൽ സാന്നിധ്യമുറപ്പിച്ചിരിക്കുന്ന നാറ്റോ സഖ്യസേനക്കെതിരെയും ഗറില്ല മുറയിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയുമാണ് ചെയ്യുന്നത്

ഒളിവിൽ കഴിയുന്ന മുല്ല മുഹമ്മദ് ഒമർ ആണ് താലിബാന് നേതൃത്വം നൽകുന്നത്

പാകിസ്താൻ സർക്കാറിൽ നിന്നും പ്രത്യേകിച്ച് പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയിൽ നിന്നും ആണ് താലിബാന് പരീശീലനവും പണവും മറ്റു സഹായങ്ങളും ലഭിക്കുന്നത്

ഏതാണ്ട് അഞ്ചുവർഷത്തോളം അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളും രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരുന്ന താലിബാൻ, ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്നാണ് അവരുടെ രാജ്യത്തെ വിളിച്ചിരുന്നത്.

ഇക്കാലത്ത് പാകിസ്താൻ, സൗദി അറേബ്യ, യു.എ.ഇ. എന്നീ മൂന്നു രാജ്യങ്ങൾ‌ മാത്രമേ താലിബാന്റെ സർക്കാരിനെ അംഗീകരിച്ചിരുന്നുള്ളൂ. അഫ്ഗാനിസ്താനിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും പാകിസ്താനിലെ അതിർത്തിപ്രദേശങ്ങളിൽ നിർണായകമായ സ്വാധീനം ചെലുത്താൻ ഇപ്പോഴും താലിബാന് സാധിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന  (45 minutes ago)

നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...  (1 hour ago)

നീലേശ്വരത്ത് പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...  (1 hour ago)

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...  (1 hour ago)

പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...  (1 hour ago)

8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത: സംസ്ഥാനത്തെ പുതിയ മഴ രീതി...  (1 hour ago)

വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...  (1 hour ago)

പാലാ ന​ഗരസഭയിൽ എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രഅം​ഗം മായാ രാഹുൽ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു...  (2 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (2 hours ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (2 hours ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (3 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (3 hours ago)

Malayali Vartha Recommends