Widgets Magazine
22
Sep / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു


മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി


ഞങ്ങളുടെ കുടുംബം രാധികയുടെ മരണത്തിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ല:- റിയാലിറ്റി ഷോ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് ഗായിക സുജാത


സാനിയ മിർസയുടെ ബെൽറ്റിൽ ഞെട്ടി ഫാഷൻ ലോകം; അമ്പോ... ഇത്രയും വേണമായിരുന്നോ?


നായാട്ടുതോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡനത്തിനിരയാക്കിയ ഗുണ്ട, പോത്ത് ഷാജി ബന്ധുവിന്റെ വെട്ടേറ്റ് മരിച്ചു

രാജ്യം 150-ാം മഹാത്മാഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ യുഎന്നില്‍ താരമാകാന്‍ മോദി; യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷനും മോദിയെ ആദരിക്കും

10 SEPTEMBER 2019 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗൾഫ് അശാന്തമാകുകയാണ്. ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . എത്ര സൈനികരെയാണ് അമേരിക്ക അയക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞില്ലെങ്കിലും ആയിരത്തിലധികം സൈനികര്‍ എത്തിയേക്കാമെന്നാണ് അനൗദ്യോഗിക വിവരം..

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക

പാകിസ്ഥാനിൽ ആളില്ലാതെ ഓടിയത് 46 വിമാനങ്ങൾ ; 180 മില്ല്യണ്‍ നഷ്ടം

ശാസ്ത്രജ്ഞന്‍മാരെ ഞെട്ടിച്ച് ചന്ദ്രന്റെ ഇരുണ്ട ഭാഗത്തെ കൂടുതല്‍ ചിത്രങ്ങള്‍!! ചന്ദ്രനിലെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് 'നിഗൂഢമായ തിളക്കമുള്ള ജെല്‍; വസ്തു എന്താണെന്ന് പുറത്ത് വിടാതെ ചൈനീസ് ശാസ്ത്രജ്ഞര്‍

അറ്റ്ലാന്റയില്‍ നിന്നും പറന്നുയര്‍ന്ന ഡെല്‍റ്റ ഫ്ളൈറ്റ് 39,000 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു, യാത്രക്കാര്‍ മരണം മുന്നില്‍ കണ്ടു...!

ലോകം മുഴുവന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കുകയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇ റഷ്യ എന്നുവേണ്ട പല രാജ്യങ്ങളിലും ചെന്ന് അവിടുത്തെ പരമോന്നത ബഹുമതികള്‍ നമ്മുടെ പ്രധാനമന്ത്രി വാങ്ങിയതാണ് അതുകൊണ്ടൊന്നും തീരുന്നില്ല ഇപ്പോഴിതാ യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. അതുപോലെതന്നെ 2019ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും മോദിക്ക് സമ്മാനിക്കുന്നുണ്ട്. ഇത് ഇന്ത്യക്ക് ലോക രാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന പരിഗണന വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 27ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചര്‍ച്ചകള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോര്‍ക്കില്‍ മോദിയെ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്. പുതിയ പട്ടികപ്രകാരം 27ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. തുടര്‍ന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ലോകനേതാക്കളെ അഭിസംബോധന ചെയ്യും. യു.എന്‍. പൊതുസഭയുടെ 74ാമത് സെഷനില്‍ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24നാണ് പ്രസംഗിക്കുക. പൊതുചര്‍ച്ചയില്‍ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നല്‍കുക. യു.എസിലെ ബില്‍ ആന്‍ഡ് മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.

ലോകം മഹാത്മാഗാന്ധിയുടെ 150ാം ജയന്തി ആഘോഷിക്കുമ്പോള്‍ യു.എന്‍. ആസ്ഥാനത്ത് സെപ്റ്റംബര്‍ 24ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബര്‍ 25ന് ബ്ലൂംബര്‍ഗ് ബിസിനസ് ഫോറത്തിലും പ്രസംഗിക്കും. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി തുടങ്ങുന്ന ഗാന്ധിപീസ് ഗാര്‍ഡനും അദ്ദേഹം ഉദ്ഘാടനംചെയ്യും. സെപ്റ്റംബര്‍ 23നാണ് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അധ്യക്ഷത വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടി. ഇതിലും മോദി പങ്കെടുക്കും. 24നും 25നുമാണ് സുസ്ഥിരവികസനപദ്ധതികളുമായി ബന്ധപ്പെട്ട സുപ്രധാന ഉച്ചകോടി. ന്യൂയോര്‍ക്കിലേക്ക് പോകുംമുമ്പ് 22ന് ഹൂസ്റ്റണില്‍ ഇന്തോഅമേരിക്കന്‍ സമൂഹത്തെയും മോദി അഭിസംബോധനചെയ്യും.

അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞവിഷയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിക്കാനിരിക്കുന്ന പാക്കിസ്ഥാനെ പൂട്ടാന്‍ സന്നാഹങ്ങളുമായി ഇന്ത്യറെഡിയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇന്നു മുതല്‍ 13 വരെ ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സിലില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനാണു പാക്കിസ്ഥാന്റെ ശ്രമം. ഇതിനെ പ്രതിരോധിക്കാന്‍ വിശദമായ പദ്ധതിയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണു പാക്കിസ്ഥാനുവേണ്ടി ജനീവയിലുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്നാണു പാക്കിസ്ഥാന്റെ ആരോപണം. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി രാജീവ് കുമാര്‍ ചന്ദര്‍, പാക്കിസ്ഥാന്‍ പുറത്താക്കിയ ഇസ്‌ലാമാബാദിലെ നയതന്ത്ര പ്രതിനിധി അജയ് ബിസാരിയ എന്നിവരും ഇന്ത്യന്‍ സംഘത്തെ സഹായിക്കാനുണ്ട്.

കശ്മീര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെങ്കില്‍ മറികടക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനെ എതിര്‍ക്കുക എന്നതിനൊപ്പം ആ രാജ്യത്തിനകത്തെ മനുഷ്യാവകാശങ്ങളുടെ ദുരവസ്ഥ ലോകത്തെ വെളിപ്പെടുത്താനും ശ്രമിക്കും. പാക്ക് അധിനിവേശ കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങളും ഉന്നയിക്കും. വിദേശകാര്യ മന്ത്രാലയം ഇതിനകം ചൈന ഉള്‍പ്പെടെ യുഎന്‍എച്ച്ആര്‍സിയിലെ 47 അംഗങ്ങളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സമിതിയിലെ പ്രധാനികളായ യൂറോപ്യന്‍ സംഘവുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്ത മൂന്നര വയസ്സുകാരിയുടെ കഴുത്തില് നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം.... രണ്ട് തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍  (29 minutes ago)

മില്‍മ പാലില്‍ കൂടുതല്‍ വൈറ്റമിനുകള്‍ ചേര്‍ത്ത് വിപണിയിലെത്തുന്നു.... പാലിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ  (40 minutes ago)

പാലായില്‍ നാളെ വോട്ടെടുപ്പ്... 176 പോളിംഗ് സ്‌റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്, രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്... തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി  (49 minutes ago)

ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടയുമായി ബന്ധമുള്ള രണ്ടു പേര്‍ കാശ്മീരില്‍ പിടിയില്‍, പുല്‍വാമ ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്  (1 hour ago)

ഓട്ടോറിക്ഷ ഓടിക്കുന്ന തര്‍ക്കം.... കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു  (1 hour ago)

172 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പെട്ടു....  (1 hour ago)

സബ് ഇന്‍സ്‌പെക്ടറെന്ന് അവകാശപ്പെട്ട് യുവതി പോലീസ് ക്യാമ്പില്‍ താമസിച്ചു  (11 hours ago)

മൂത്ത മകന്റെ വിവാഹ സല്‍ക്കാര ചടങ്ങ് മാറ്റിവച്ച തുകയില്‍ നിന്നും 5 ലക്ഷം പെരിയയില്‍ കൊല്ലപ്പെട്ട ക്രുപേഷിന്റെ സഹോദരിക്ക് കൈമാറാന്‍ പ്രതിപക്ഷ നേതാവ് മകനും മരുമകള്‍ക്കുമൊപ്പമെത്തി  (11 hours ago)

മുത്തൂറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍  (12 hours ago)

മലപ്പുറത്ത് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാല്‍; രണ്ട് യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍  (12 hours ago)

സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ കാണിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് കോടതി  (13 hours ago)

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്  (13 hours ago)

ലാലേട്ടന്‍ തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല  (13 hours ago)

വ്യവസായ ഇടനാഴി പദ്ധതി: കേന്ദ്രം അനുവദിച്ച നിര്‍മാണ ക്ലസ്റ്ററിനു വേണ്ടി ഭൂമി ഏറ്റൊടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കലക്ടര്‍മാരോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം  (14 hours ago)

അമേരിക്കന്‍ പട്ടാളം കൂട്ടത്തോടെ സൗദിയിലേക്ക്  (14 hours ago)

Malayali Vartha Recommends