Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

കേരളം കാതോർക്കുന്നു കാനഡയിലേക്ക് ....ആർക്കൊപ്പം നില്കും കാനഡ ..കാത്തിരുന്ന് കാണാം !

21 OCTOBER 2019 04:07 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ആവേശോജ്വലമായ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ മലയാളികൾ ഏറെ ഇഷ്ടപെടുന്ന അങ്ങകലെ കാനഡ എന്ന രാജ്യവും തിരഞ്ഞെടുപ്പിന്റെ ഗോദയിൽ തന്നെയാണ് .കാനഡയിലെ തിരഞ്ഞെടുപ്പ് കേരളം ഉറ്റുനോക്കുകയാണ് . കാരണം മറ്റൊന്നല്ല മിസ്സിസാഗ- മാൾട്ടണിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയുടെ സാന്നിധ്യമാണ് കേരളത്തിന്റെയും വടക്കൻ അമേരിക്കയിലെ മലയാളികളുടെയും താൽപര്യം ഉണർത്തുന്നത്. ഫെഡറൽ മന്ത്രി കൂടിയായ ലിബറൽ പാർട്ടി സ്ഥാനാർഥി നവദീപ് ബെയ്ൻസിനെ നേരിടുന്ന കൺസർവേറ്റീവ് സ്ഥാനാർഥി ടോം വർഗീസാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള ഏക മലയാളി. മൂന്നര പതിറ്റാണ്ട് മുമ്പാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്ന് ടോം വർഗീസ് കാനഡയിലേക്ക് കുടിയേറുന്നത് .

മലയാളിയായ ജോ ഡാനിയേൽ 2011ൽ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കൻ അമേരിക്കയിൽ പാർലമെന്റിലെത്തിയ ആദ്യ മലയാളിബന്ധമുള്ള വ്യക്തി. ജോ ഡാനിയേൽ ജനിച്ചതും വളർന്നതും ടാൻസാനിയയിലാണ്. കഴിഞ്ഞ തവണ ജോയ്ക്കു പുറമേ മറ്റൊരു മലയാളി ജോബ്സൺ ഈശോയും കൺസർവേറ്റീവ് സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്നു. ഇരുവർക്കും ജയിക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ് ടോം വർഗീസിന്റെ സ്ഥാനാർഥിത്വത്തിന് പ്രാധാന്യമേറിയത്. ജയിച്ചാൽ അതു മറ്റൊരു ചരിത്രമാകും. അവസാന മണിക്കൂറുകളിലെ പ്രചാരണത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടോം. “റൈഡിങ്ങിൽ ഉടനീളം അനുകൂലമായ തരംഗമാണ് കാണാനായത്. എൻഡിപിയുടെ മുന്നേറ്റം ലിബറൽ പാർട്ടി വോട്ടുകളിലാകും ചോർച്ചയുണ്ടാക്കുക. കൺസർവേറ്റീവ് പാർട്ടിയുടെ പരമ്പരാഗത വോട്ട്ബാങ്കും കൂടി കണക്കിലെടുത്താൽ ജയിക്കാനുള്ള സാധ്യത ഏറെയാണ്.

മിസ്സിസാഗ മുൻ മേയർ ഹെയ്സൽ മെക്കാലിയൻ ആൻഡ്രൂ ഷീയറിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയത് പീൽ റീജനിൽ ചലനമുണ്ടാക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇത്തരം ഘടകങ്ങളും പ്രചാരണരംഗത്ത് കാണാനായ ഉണർവും വോട്ട് ആയി മാറുമെന്നു തന്നെയാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെയാകണം തിരഞ്ഞെടുപ്പ് ദിവസത്തിലേക്കായി ഒരുക്കിയ ചില പ്രചാരണ ബോർഡുകളും ബാനറുകളുമൊക്കെ എതിരാളികൾ പിഴുതെറിഞ്ഞത്”. ഇതാകട്ടെ, എതിരാളികളുടെ പരിഭ്രാന്തിയാണ് വ്യക്തമാക്കുന്നതെന്ന ശുഭസൂചനയായാണ് ടോം വർഗീസ് കണക്കാക്കുന്നത്. 338 സീറ്റുകളിലേക്കാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് . 170 സീറ്റു നേടുന്നവർ ഭരണകക്ഷിയാകും.

പന്ത്രണ്ടു മണിക്കൂറാണ് വോട്ടിങ്. വിവിധ പ്രവിശ്യകളിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ്. ന്യൂഫിൻലൻഡ്, അറ്റ്ലാന്റിക്, സെൻട്രൽ ടൈം സോണുകളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് എട്ടര വരെയും ഈസ്റ്റേൺ ടൈമിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് ഒൻപതര വരെയും മൗണ്ടൻ ടൈം, സസ്കാച്വാൻ രാവിലെ ഏഴര മുതൽ വൈകിട്ട് ഏഴര വരെയും പസഫിക് ടൈം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പോളിങ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അധികാരത്തിലേറിയത് നാലു വർഷം മുൻപാണ് അന്നത്തെ പൊതുതിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിനായി . സ്റ്റീഫൻ ഹാർപർ നയിച്ച കൺസർവേറ്റീവ് പാർട്ടിക്ക് ആകട്ടെ 99 സീറ്റ് മാത്രേ നേടാൻ കഴിഞ്ഞുള്ളു. തോമസ് മൾക്കെയ്ർ നയിച്ച ന്യൂ ഡെമോക്രാറ്റിക് പാർട്ടി 44 സീറ്റുമായി മൂന്നാമത് കിതച്ചെത്തി . ബ്ളോക്ക് കെബെക്വ പാർട്ടിക്ക് പത്തും ഗ്രീൻ പാർട്ടിക്ക് ഒന്നും വീതം സീറ്റേ നേടാനായുള്ളു അത്കൊണ്ട് തന്നെ ഔദ്യോഗിക പാർട്ടി പദവി നഷ്ടമാകുകയും ചെയ്തു.

പീപ്പിൾസ് പാർട്ടി ഓഫ് കാനഡ എന്ന പുതിയൊരു പാർട്ടിയും ഇതിനിടെ രൂപം കൊണ്ടു .കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് ആൻഡ്രുവിനെതിരെ മൽസരിച്ചു തോറ്റ മാക്സിം ബെർണിയെയാണ് ഇതിന്റെ അമരത്ത്. 338 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 170 സീറ്റു നേടുന്നവർ ഭരണകക്ഷിയാകും. പന്ത്രണ്ടു മണിക്കൂറാണ് വോട്ടിങ്. വിവിധ പ്രവിശ്യകളിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ്.


ന്യൂഫിൻലൻഡ്, അറ്റ്ലാന്റിക്, സെൻട്രൽ ടൈം സോണുകളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് എട്ടര വരെയും ഈസ്റ്റേൺ ടൈമിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് ഒൻപതര വരെയും മൗണ്ടൻ ടൈം, സസ്കാച്വാൻ രാവിലെ ഏഴര മുതൽ വൈകിട്ട് ഏഴര വരെയും പസഫിക് ടൈം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പോളിങ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അധികാരത്തിലേറിയത് നാലു വർഷം മുൻപാണ് അന്നത്തെ പൊതുതിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിനായി . സ്റ്റീഫൻ ഹാർപർ നയിച്ച കൺസർവേറ്റീവ് പാർട്ടിക്ക് ആകട്ടെ 99 സീറ്റ് മാത്രേ നേടാൻ കഴിഞ്ഞുള്ളു. തോമസ് മൾക്കെയ്ർ നയിച്ച ന്യൂ ഡെമോക്രാറ്റിക് പാർട്ടി 44 സീറ്റുമായി മൂന്നാമത് കിതച്ചെത്തി . ബ്ളോക്ക് കെബെക്വ പാർട്ടിക്ക് പത്തും ഗ്രീൻ പാർട്ടിക്ക് ഒന്നും വീതം സീറ്റേ നേടാനായുള്ളു അത്കൊണ്ട് തന്നെ ഔദ്യോഗിക പാർട്ടി പദവി നഷ്ടമാകുകയും ചെയ്തു.

പീപ്പിൾസ് പാർട്ടി ഓഫ് കാനഡ എന്ന പുതിയൊരു പാർട്ടിയും ഇതിനിടെ രൂപം കൊണ്ടു .കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് ആൻഡ്രുവിനെതിരെ മൽസരിച്ചു തോറ്റ മാക്സിം ബെർണിയെയാണ് ഇതിന്റെ അമരത്ത്. ലിബറൽ പാർട്ടിക്ക് ഭരണം നിലനിർത്തുകയെന്നതാണ് അഭിമാനപ്രശ്നം. നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരത്തിൽ തിരികെയേറുകയെന്നതാണ് കൺസർവേറ്റീവ് പാർട്ടിയുടെ ദൗത്യം. ഒപ്പത്തിനൊപ്പം എത്തി നിർണായകസ്വാധീനമാകുകയാണ് എൻഡിപി എന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ ലക്ഷ്യം. എന്തായാലും കാനഡയിലെ വിധി ആർക്കൊപ്പം എന്ന് കാത്തിരുന്ന് കാണാം !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (22 minutes ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (30 minutes ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (45 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (1 hour ago)

നിർണായക പങ്കുവഹിച്ചു  (1 hour ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (1 hour ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (1 hour ago)

കശ്മീർ പോലീസിന്റെ ഏജൻസി  (1 hour ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (1 hour ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (1 hour ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (2 hours ago)

തീപിടുത്തം  (2 hours ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (2 hours ago)

തലപ്പത്തുണ്ടായിരുന്നവർ  (2 hours ago)

Malayali Vartha Recommends