ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബോര്‍ഡ് ഓഫ് പീസ് എന്ന പേരില്‍ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന കരാറാണ് നെതന്യാഹു തള്ളിയത്. ഹമാസിനെ പൂര്‍ണമായും നിരായുധരാക്കുന്നത് വരെ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. വെടിനിറുത്തല്‍ ധാരണ നിലനില്‍ക്കുമ്പോഴും ഗാസയില്‍ ഇസ്രയേല്‍ സൈനിക ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് നെതന്യാഹുവിന്റെ പ്രതികരണം. ആവശ്യമെങ്കില്‍ അടുത്ത സഖ്യകക്ഷികളെ വരെ എതിര്‍ക്കാന്‍ മടിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
ഗാസയില്‍ ഡൊണാള്‍ഡ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ട്രംപിന്റെ പദ്ധതി നിരസിക്കുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിനെ നിരായൂധീകരിക്കുന്നത് വരെ ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്‍മാറില്ല. ഞങ്ങളുടെ സൈന്യത്തിനും പൗരന്‍മാര്‍ക്കും എതിരെയുള്ള ഭീഷണികള്‍ തടയുന്നത് തുടരുകയുും ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേലില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നെതന്യാഹുവിന്റെ നീക്കമെന്നാണ് സൂചന. ട്രംപ് പറയുന്നത് മാത്രമാണ് നെതന്യാഹു ചെയ്യുന്നതെന്ന് ഇസ്രയേലില്‍ വ്യാപക പ്രചരണം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha
























