മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് ഛേദിക്കും, വാരിയെല്ലുകൾക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചും മേയുന്ന ആടുകളെയും പശുക്കളെയും കൊലപ്പെടുത്തി, ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തും; ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും കണ്ട് അറിഞ്ഞ വിചിത്ര സംഭവത്തിൽ ഞെട്ടി ഒരു നാട് മുഴുവൻ: പിന്നിൽ ചാത്തൻ സേവയോ?

മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങള്‍ വിചിത്ര അടയാളത്തോടെ കൊല്ലപ്പെടുന്നു. ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കിലാണ് ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും കണ്ട് അറിഞ്ഞ ഈ വിചിത്ര സംഭവം അരങ്ങേറിയത്. പശുക്കളെയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന അജ്ഞാതരാണ് സംഭവത്തില്‍ വില്ലന്മാര്‍. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്. മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് ഛേദിക്കും, വാരിയെല്ലുകൾക്കിടയിൽ കുത്തി പരിക്കേൽപ്പിച്ചും മേയുന്ന ആടുകളെയും പശുക്കളെയും കൊലപ്പെടുത്തി ഭീതിപടർത്തുകയാണ് ഈ സംഘം. പള്ളിയിലും പരിസരത്തും കഴിഞ്ഞ ദിവസം രക്തം തളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. പള്ളി ചുവരിൽ 666 എന്നും കുറിച്ചിരുന്നു. ഇതിന് പിന്നിൽ ചാത്തൻ സേവ സംഘം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് നാട്ടുകാർ.
നാൽപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിലൊരു കാഴ്ച കാണുന്നതെന്ന് പള്ളി വികാരിയായ ഫാ ഡേവിഡ് ബേക്കണ്‍ വ്യക്തമാക്കുന്നു. മന്ത്രവാദമോ,ബ്ലാക്ക് മാജിക്കോ ചെയ്യുന്നാവരാകാം ഇത് ചെയ്യതെന്ന് ഫാദര്‍ പറയുമ്പോൾ മൃഗങ്ങളെ ബലിനൽകിയതാകാം എന്ന് പോലീസ് പറയുന്നു. ഹാംപ്‌ഷെയറിന് സമീപത്തെ കാട്ടിനുള്ളില്‍ ചാത്താന്‍ സേവ നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃഗങ്ങളുടെ ദേഹത്ത് വരച്ചിട്ടുള്ളത് സാത്താന്‍ സേവക്കാര്‍ സേവിക്കുന്ന തരത്തിലുള്ള അടയാളങ്ങള്‍ ആണെന്നും ഇവർ അടിവരയിട്ട് പറയുന്നു. കൃഷിയും, കാലിവളർത്തും പ്രധാന തൊഴിലായ ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ആക്രമണം ഭയം ഉളവാക്കുന്നതായി നാട്ടുകാർ മൊഴി നൽകി.
സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ട് ആരാധിക്കുന്ന രീതിയാണ്. ബ്ലാക്ക്മാസ് അഥവാ കറുത്തകുര്‍ബാന. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ മതത്തിലേക്ക് ക്രിസ്തുമതത്തില്‍ പെട്ടവര്‍മാത്രമല്ല എല്ലാ മതവിശ്വാസികളും പെട്ടുപോയിട്ടുണ്ട്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ അടയാളങ്ങളില്‍ ഒന്ന് ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രമാണ് സത്താന്‍ മതത്തിന്റെ ഔദ്യോഗിക ചിഹ്നം! ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തു കൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്.
സ്ത്രീകളെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന രക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കുന്നത് കറുത്ത കുര്‍ബാനയുടെ ഒരു ഭാഗമാണ്! വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്റെ രൂപത്തിനു മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും ബ്ലാക്ക് മാസിലുണ്ട്. ഭേധിയുളവാക്കിയ ഈ സംഭവം തുടരുകയാണെങ്കില്‍ എങ്ങനെയാണ് കാലികളെ മെയ്ക്കാന്‍ വിടുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്ന് മൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം നാളെ നാട്ടുകാര്‍ക്ക് നേരെ ഉണ്ടാകാം എന്ന ആശങ്ക പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha