ഇനി ആംബുലസിന്റെ പുറകെ പോവേണ്ട....പണി കൊടുക്കാനൊരുങ്ങി സൗദി; പ്രവാസികൾക്കും ജാഗ്രത

സൗദിയില്‍ ആംബുലന്‍സിനെ പിന്തുടരുന്നതും വഴിമുടക്കുന്നതും ട്രാഫിക് നിയമ ലംഘനമായി പരിഗണിച്ച് പിഴ ഈടാക്കുമെന്ന് സൗദി അധികൃതര്‍. സൗദിയില്‍ ആംബുലന്‍സിനെ പിന്തുടരുന്നതും വഴിമുടക്കുന്നതും ട്രാഫിക് നിയമ ലംഘനമായി പരിഗണിച്ച് പിഴ ഈടാക്കുമെന്ന് അധികൃതര്‍. ആംബലുന്‍സുകളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ വഴിയാണ് നിയമലംഘകരെ പിടികൂടുക.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗമാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. ആംബുലന്‍സിനെ ചേസ് ചെയ്ത് പിന്തുടരുന്നതും ആംബുലന്‍സിന് കടന്ന പോകാന്‍ കഴിയാത്ത വിധം മാര്‍ഗം തടസം സൃഷ്ടിക്കുന്നതിനുമെതിരായാണ് ട്രാഫിക് വിഭാഗം ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്.
ഇത്തരം നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിന് ആംബുലന്‍സുകളില്‍ ലൈവ് ക്യാമകള്‍ സ്ഥാപിക്കും. മുമ്പിലും പിന്നിലുമായാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഇവ ട്രാഫിക് വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കും. അഞ്ച് മുതല്‍ ഏഴ് സെക്കന്റിലധികം ആംബുലന്‍സുകളെ പിന്തുടരുന്നതും മാര്‍ഗം തടസം സൃഷ്ടിക്കുന്നതും നിയമ ലംഘനമായി പരിഗണിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം അതികൃതര്‍ വ്യക്തമാക്കി. നിയമ ലംഘനത്തിന്റെ തോതനുസരിച്ച് 900 റിയാല്‍ മുതല്‍ പിഴ ഈടാക്കുമെന്നും അതികൃതര്‍ വ്യകതമാക്കി.
അതെ സമയം സൗദിയിൽ ട്രാഫിക്ക് നിയമം പരിഷ്‌ക്കരിചിരുന്നു . ഉടമസ്ഥാവകാശമാറ്റം ഇനി ഓൺലൈൻ വഴിയാക്കും. വാഹനം ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയാൽ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ പോർട്ടലായ അബഷീർവഴി വാഹന ഉടമസ്ഥാവകാശമാറ്റം വൈകാതെ സാധ്യമാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കാലാവധിയുള്ള തിരിച്ചറിയൽ രേഖയും വാഹന ഉടമസ്ഥാവകാശ രേഖയും കൈവശമുള്ളവർക്കു വേഗത്തിലും സുരക്ഷിതമായും അബഷീർവഴി ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കും. എന്നാൽ വ്യാപാര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനായി മാറ്റാൻ കഴിയില്ല. അതിനു നിലവിലുള്ളതുപോലെ വാഹന ഷോറൂമുകളെ സമീപിക്കണം.
അതേസമയം എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങുന്നത് ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങൾക്കു 100 മുതൽ 150 റിയാൽ വരെ ഇനി പിഴ ചുമത്തും. എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട വാഹനങ്ങൾ മോഷണം പോകുന്ന പശ്ചാത്തലത്തിലാണ് ട്രാഫിക് ഡയറക്ടറേറ്റ് നിയമം കർശനമാക്കിയത്.
https://www.facebook.com/Malayalivartha