അമേരിക്ക ഇങ്ങോട്ട് ഒന്നും പറയണ്ട ...‘ഹോങ്കോങ്ങി’ൽ നിലപാട് കടുപ്പിച്ചു ചൈന ..! ചൈന നടപടി കടുപ്പിക്കുന്നു...!

അമേരിക്കൻ പിന്തുണയോടെ ഹോങ്കോങ്ങിൽ വീണ്ടും ചൈന വിരുദ്ധ സമരം ശക്തമായതോടെ ചൈന നടപടി കടുപ്പിക്കുന്നു. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഹോങ്കോങ്ങില്‍ കയറുന്നതിന് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വീസാ നിയന്ത്രണം ഏര്‍പ്പെടുത്താനും ചൈന ഒരുങ്ങുകയാണ് . ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാസാക്കിയതിനെ തുടര്‍ന്നാണ് യുഎസിന്റെ യുദ്ധക്കപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ ഉപരോധം ഏര്‍പ്പെടുത്തി ചൈന ഉത്തരവിറക്കിയത്.
എന്നാൽ നിയമം തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടലാണെന്ന് ചൈന പ്രതികരിക്കുകയും ചെയ്തു . അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഹോങ്കോങ്ങിൽ ഇറങ്ങാനുള്ള അമേരിക്കയുടെ അപേക്ഷ നിരസിച്ചതായി ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഹോങ്കോങ്ങിന് സ്വയംഭരണം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ യുഎസ് വാര്‍ഷിക അവലോകനം നടത്തുമെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ. ഈ നിയമപ്രകാരം മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഹോങ്കോങ്ങിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും പ്രത്യേക വാണിജ്യപങ്കാളിത്ത പദവി റദ്ദാക്കാനും അമേരിക്കയ്ക്കു കഴിയും. ഈ സാഹചര്യത്തില്‍ ഹോങ്കോങ്ങ് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെയും വിമാനവാഹിനി കപ്പലുകളുടെയും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് ചൈന തീരുമാനിക്കുകയായിരുന്നു.
അതേസമയം ഹോങ്കോങ്ങിലെ വിഷയങ്ങളിൽ ‘തെറ്റായി’ ഇടപെടുന്ന എൻജിഒകൾക്ക് ഉപരോധം ഏർപ്പെടുത്തിയതായും വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡമോക്രസി, ഹ്യുമൻ റൈറ്റ്‌സ് വാച്ച്, ഫ്രീഡം ഹൗസ് തുടങ്ങിയ നിരവധി സംഘടനകൾക്കാണ് ഇത്തരത്തിൽ ഉപരോധം ഏർപ്പെടുത്തിയത് . അതോടൊപ്പം ആയിരക്കണക്കിന് ഉയിഗര്‍ മുസ്‌ലിംകളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന പടിഞ്ഞാറൻ മേഖലയായ സിന്‍ജിയാങ്ങില്‍ പ്രവേശിക്കുന്നതില്‍നിന്ന് അമേരിക്കന്‍ നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്കു ചൈന വിലക്കേര്‍പ്പെടുത്തും. വിഷയത്തില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നാണു ചൈനയുടെ ആരോപണം. ചൈന-യുഎസ് വ്യാപാര യുദ്ധം മൂന്നു വര്‍ഷത്തോളമായി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഹോങ്കോങ്, സിന്‍ജിയാങ് വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കുന്നത്.
https://www.facebook.com/Malayalivartha