യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറി

യു.എസില്‍ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ് പിന്‍മാറി. പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് കമല ഹാരിസ് അറിയിച്ചു.
സ്ഥാനാര്‍ഥിത്വവും പ്രചരണവുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് എല്ലാ കോണുകളില്‍ നിന്നും അവലോകനം നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയതെന്നും ജീവിതത്തില്‍ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്നും കമല ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുള്ള ഇമെയിലില്‍ വിശദീകരിച്ചു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതില്‍ ഖേദമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ബാള്‍ട്ടിമോറിലും കാലിഫോര്‍ണിയയിലെ ഓക്‌ലന്‍ഡിലും ഓഫിസുകള്‍ സ്ഥാപിച്ച് പ്രചരണം നടത്തനാണ് കമല തീരുമാനിച്ചിരുന്നത്. നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു.
https://www.facebook.com/Malayalivartha