ഇഷ്ടപ്പെട്ട സീറ്റ് നൽകിയില്ല; വിമാനത്തിൽ യാത്രക്കാരിയുടെ 'കടുംകൈ'... ഒടുവിൽ സംഭവിച്ചത്

വിമാനത്തില്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ പേരില്‍ രോഗം അഭിനയിച്ച യാത്രക്കാരി, വിമാന ജീവനക്കാരെ വലച്ചു. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം രാവിലെ 6.26ഓടെയാണ് വിമാനം തിരികെ ഇറക്കിയതെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പുറപ്പെട്ട ഉടന്‍ തന്നെ തനിക്ക് മറ്റൊരു സീറ്റ് നല്‍കണമെന്ന് യാത്രക്കാരി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേറെ സീറ്റ് നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതിന് പിന്നാലെ ഇവര്‍ ശാരീരിക അസ്വസ്ഥതകള്‍ അഭിനയിക്കാന്‍ തുടങ്ങി.
അസുഖമാണെന്ന് ജീവനക്കാരെ അറിയിച്ചതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പൈലറ്റ് അടിയന്തര ലാന്റിങിന് അനുമതി തേടി. വിമാനം പെന്‍സകോലയില്‍ തിരിച്ചിറക്കുകയും ചെയ്തു. എന്നാല്‍ വിമാനം ലാന്റ് ചെയ്തതോടെ ഇവര്‍ക്ക് അസുഖമില്ലായിരുന്നെന്നും എല്ലാ അഭിനയമായിരുന്നെന്നും ജീവനക്കാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും എല്ലാ യാത്രക്കാരും പുറത്തിറങ്ങിയ ശേഷവും ഈ യാത്രക്കാരി മാത്രം വിമാനത്തില്‍ തന്നെ ഇരുന്നു. ഇതോടെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി.
പൊലീസ് വിമാനത്തിലെത്തി യാത്രക്കാരിയുമായി സംസാരിച്ച് ഇവരെ അനുനയിപ്പിച്ച് പുറത്തിറക്കി. വിമാനം 7.41നാണ് യാത്ര പുനരാരംഭിച്ചത്. രോഗം അഭിനയിച്ച യാത്രക്കാരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവരെ മാനസിക രോഗ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടില്ല.
അതേസമയം വിമാന യാത്രക്കാരുടെ അവകാശങ്ങൾ നിരവധിയാണ് . വിമാനയാത്രക്കാർ യാത്രാ നിരക്കിലും നികുതി ഒടുക്കുന്നതിലും മുൻ നിരയിൽ നില്ക്കുന്നത് ആ വിഭാഗത്തിലെ യാത്രക്കാർക്ക് നല്കുന്ന വി.ഐ.പി സേവനങ്ങൾ കൊണ്ടു കൂടിയാണ്. എന്നാൽ സാധാരണഗതിയിൽ ആരും ഇതൊന്നും ചോദിക്കാനും വാങ്ങിക്കാനും മിനക്കെടാറീല്ല. ഫലമോ അതെല്ലാം വിമാന കമ്പിനികളുടേയും അവരുടെ ഇൻഷുറൻസ് കാരുടേയും ലാഭമാകും. ഒരു ആകാശ യാത്രക്കാരന്റെ അവകാശങ്ങൾ ചുരുക്കത്തിൽ ഒന്നു മനസിലാക്കുന്നത് നല്ലതാകും. 9 മണിക്കൂർ കാത്തിരിപ്പ് ഉണ്ടേൽ സ്റ്റാർ ഹോട്ടലും വിസയും, ഭക്ഷണവും, ടാക്സിയും ഫ്രീ.
. ഇത് ലോകത്തേ എല്ലാ വിമാന കമ്പിനികൾക്കും ബാധകമാണ്. യാത്രക്കാരന് ഹോട്ടൽ താമസവും ആ രാജ്യത്ത് പുറത്ത് കടക്കാനുള്ള താല്ക്കാലിക വിസയും നല്കണം. ഹോട്ടലിലേക്ക് വാഹനം നല്കണം. ഹോട്ടലിൽ ചെന്നാൽ യാത്രക്കാരന് പുറത്ത് കറങ്ങാൻ സ്വന്തം ചിലവിൽ പോകാം. ഹോട്ടലിലേ ഭക്ഷണം, തിരികെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകൽ ഇതെല്ലാം വിമാന കമ്പിനി ചെയ്യണം. കൂടാതെ
ഫ്‌ലൈറ്റ് ഷെഡ്യൂൾ പെട്ടെന്ന് മാറ്റിയാൽ മുഴുവൻ റീഫണ്ട്, ബാഗുകൾ വൈകിയാൽ നഷ്ടപരിഹാരം, എന്നാൽ സാധാരണയായി ഇത്തരം അവസരങ്ങളിൽ വിമാനക്കമ്പനികൾ കുറഞ്ഞ നഷ്ടപരിഹാരമോ ഭാവിയിൽ യാത്ര ചെയ്യാനുള്ള ട്രാവൽ വൗച്ചറോ നൽകി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് 3300 ഡോളർ വരെ ക്ലെയിം ചെയ്യാം.
എന്നാൽ ഇത്രയും തുകയ്ക്ക് ആവശ്യപ്പെടാൻ ഇപ്പോൾ യുഎസിലെ പൗരന്മാരായ അഭ്യന്തരയാത്രക്കാർക്ക് മാത്രമെ സാധിക്കുകയുള്ളൂ,വിമാനം വൈകിയാൽ നഷ്ടപരിഹാരം. എന്നാൽ എയർലൈനിന്റെ കുറ്റം കൊണ്ട് വൈകിയാൽ മാത്രെ ഈ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഷോർട്ട് ഫ്‌ലൈറ്റിൽ വൈകൽ മൂലമുള്ള നഷ്ടപരിഹാരം ആൾക്കൊന്നിന് 250 യൂറോ അഥവാ 200 പൗണ്ടാണ് ലഭിക്കുക. പറക്കാത്ത വിമാനത്തിൽ മൂന്ന് മണിക്കൂറിലധികം ഇരിക്കേണ്ടതില്ല.
എന്തെങ്കിലും കാരണം കൊണ്ട് ഷെഡ്യൂൾ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ലെങ്കിൽ അഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മൂന്ന് മണിക്കൂറിലധികം യാത്രക്കാരെ ഇരുത്തരുതെന്ന് യുഎസിലെ ട്രാൻസ്‌പോർട്ട് വകുപ്പ് വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട് ഡെബിറ്റ് കാർഡിന് പകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുക, ഡെബിറ്റ് കാർഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരവധി വിമാനക്കമ്പനികൾ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മിക്ക ക്രഡിറ്റ് കാർഡും യാത്രക്കാർക്ക് ഇൻസുറൻസ് നല്കുന്നു. വിമാനം വൈകിയാൽ, അസുഖം മൂലം യാത്ര മുടങ്ങിയാൽ എല്ലാം നഷ്ടം ലഭിക്കും. യാത്ര മുടങ്ങിയാൽ പകരം ടികറ്റോ പണമോ കിട്ടും. മാത്രമല്ല റൗണ്ട് ടിപ്പ് ആണെങ്കിൽ ഒരു 45 ദിവസത്തേ കാലവാധിക്ക് അരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ക്രഡിറ്റ് മാർഡ് നല്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും റസീറ്റുകളും മറ്റ് രേഖകളും സൂക്ഷിക്കുക. ഇത്തരം ആനുകൂല്യങ്ങൾ ഓക്കേ വിമാന കമ്പനികൾ നല്കുമ്പോൽ
അത് മുതലെടുക്കുന്ന തരത്തിലാണ് ഇത്തരം വരാത്തത് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha
























