പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം... കണ്ണൂരില്‍ വിമാനങ്ങള്‍ ഇല്ല; പരാതിയുമായി പ്രവാസികള്‍

പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ഖത്തറില്‍ നിന്നുള്ള പകുതി യാത്രക്കാര്‍ക്ക് മാത്രമാണ് കണ്ണൂര്‍ വിമാനത്താവളം ഉപകരിക്കുന്നത്. ആവശ്യത്തിന് വിമാനങ്ങളില്ലാത്തത് കാരണം ഉത്തര മലബാറുകാരില്‍ കൂടുതല്‍ പേര്‍ക്കും കോഴിക്കോട്ടേക്ക് തന്നെ ടിക്കറ്റെടുക്കേണ്ടി വരുന്നു. മതിയായ സൌകര്യങ്ങളുടെ അപര്യാപ്തത കാരണം ടൂറിസ്റ്റുകളും വിമുഖത കാണിക്കുന്നു.
കോഴിക്കോട്ട് വിമാനമിറങ്ങുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാര്‍ക്ക് വീട്ടിലെത്തണമെങ്കില്‍ പിന്നെയും നാല് മണിക്കൂര്‍ വരെ വേണമായിരുന്നെങ്കില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വന്നതോടെ അത് ഒരു മണിക്കൂറിനകത്തായി ചുരുങ്ങി. പക്ഷെ ആവശ്യത്തിന് വിമാനങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോഴും കരിപ്പൂരിനെ ആശ്രയിക്കേണ്ടി വരുന്നു. ഉത്തര മലബാറിന്‍റെ പ്രകൃതി ഭംഗിയും ആയുര്‍വേദ ടൂറിസവുമൊക്കെ വലിയ സാധ്യതകളാണെങ്കിലും ഉപയോഗപ്പെടുത്താനാകുന്നില്ല.എന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പരാതി.
കണ്ണൂർ, തലശേരി പട്ടണങ്ങളിൽ നിന്ന് 25കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനത്താവളം യാഥാർഥ്യമായതോടെ കേരളത്തിലെ ഏറ്റവും വലുതും നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവുമായി മാറി കണ്ണൂർ വിമാനത്താവളം. റൺവേയുടെ നീളം 3050 മീറ്റർ ആണ്. . 2018 ഡിസംബർ 9 കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണു ഉത്‌ഘാടനം ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബിയിലേക്കുളള വിമാനമാണ് ഇവിടെ നിന്ന് ആദ്യം പുറപ്പെട്ടത്.പ്രശസ്ത രാജ്യാന്തര എയർലൈനായ ഗോഎയർ ന്റെ ഇന്ത്യയിലെ അഞ്ച് പ്രധാന ഹബ്ബുകളിൽ ഒന്നാണ് കണ്ണൂർ വിമാനത്താവളം.
മറ്റു വിമാനത്താവളങ്ങളിൽ നിന്നു വ്യത്യസ്തമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം പരിസ്ഥിതി സൗഹൃദമാണെന്ന പ്രത്യേകതയുണ്ട്.[അവലംബം ആവശ്യമാണ്] പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനു നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. ന്യൂഡൽഹിയിലെ എൻവയൺമെന്റൽ എൻജിനീയേഴ്സ് ആൻഡ് കൺസൽറ്റന്റ്സും തിരുവനന്തപുരത്തെ സെൻട്രൽ എൻവയൺമെന്റൽ സയൻസ് സ്റ്റഡീസും ചേർന്നാണ് പരിസ്ഥിതി സർവേ നടത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധത്തിൽ ഗ്രീൻഫീൽഡ് എയർപോർട്ട് എന്ന നിലയിലാണ് കണ്ണൂർ വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്.[അവലംബം ആവശ്യമാണ്]
ഗോവ, നവിമുംബൈ എന്നിവയാണ് നിർമ്മാണത്തിലുള്ള മറ്റു രണ്ടു ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ. വ്യോമയാനപ്രവർത്തന മേഖല, യാത്രക്കാരുടെ മേഖല, സാങ്കേതിക മേഖല, കാർഗോ മേഖല, വിമാനങ്ങൾ സർവീസ് ചെയ്യുന്ന സ്ഥലം, കയറ്റിറക്കുമതി മേഖല, സ്വതന്ത്രവ്യാപാര മേഖല എന്നിവ സംബന്ധിച്ചും പഠനം നടത്തുകയുണ്ടായി. രാജ്യാന്തര യാത്രക്കാർ വർഷത്തിൽ ശരാശരി 13 ലക്ഷം പേർ എന്നാണ് കണക്കാക്കിയത്. ദിവസവും 27 വിമാനങ്ങൾ സർവീസ് നടത്തുമെന്നും തിട്ടപ്പെടുത്തി. എന്നാൽ വിമാനത്താവളത്തിൽ നിലവിൽ ആവശ്യത്തിന് വിമാനങ്ങൾ എത്തുന്നില്ല എന്ന പരാതിയാണ് യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉയരുന്നത് .
https://www.facebook.com/Malayalivartha