അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്, ഹവായിയിലെ സേനാ കേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

അമേരിക്കന്‍ നാവികസേനാ കേന്ദ്രമായ പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്. ഹവായിയിലെ സേനാ കേന്ദ്രത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായാണു റിപ്പോര്‍ട്ട്. വെടിവയ്പിനുശേഷം അക്രമി ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു വെടിവയ്പ്. വെടിവയ്പ് പേള്‍ ഹാര്‍ബര്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ആരാണ് വെടിയുതിര്‍ത്തതെന്നോ നാശനഷ്ടങ്ങളുടെ കൂടുതല്‍ വിവരങ്ങളോ വ്യക്തമല്ല.
നാവികവേഷം ധരിച്ചയാളാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് നാവികസേനയുടെയും വ്യോമസേനയുടെയും സംയുക്ത കേന്ദ്രമാണ് പേള്‍ ഹാര്‍ബര്‍. ഹവായിയിലെ ഹോണോലുലുവില്‍നിന്നു 13 കിലോമീറ്റര്‍ അകലെയാണ് ഈ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചിരുന്നു. ഇതിന്റെ വാര്‍ഷികം ആചരിക്കുന്നതിന് മൂന്നു ദിവസം മുന്പാണ് പേള്‍ ഹാര്‍ബറില്‍ വെടിവയ്പുണ്ടാകുന്നത്.
https://www.facebook.com/Malayalivartha