പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തില്‍ മരിച്ചു... ന്യുയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് കൊല്ലപ്പെട്ടത്
പാക്കിസ്ഥാനി സൗന്ദര്യറാണി സനിബ് നവീദ് വാഹനാപകടത്തില്‍ മരിച്ചു. ന്യുയോര്‍ക്കിലെ മെരിലാന്‍ഡില്‍ ഞായറാഴ്ചയുണ്ടായ അപകടത്തിലാണ് സനിബ് (32) കൊല്ലപ്പെട്ടത്. 2012ല്‍ മിസ് പാക്കിസ്ഥാന് വേള്‍ഡായി തെരഞ്ഞെടുക്കപ്പെട്ട സനിബ് സഞ്ചരിച്ചിരുന്ന വാഹനം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ, നടപ്പാതയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഉടന്‍തന്നെ ഇവരെ വാഹനത്തില്‍നിന്നു പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.
സനിബാണ് വാഹനം ഓടിച്ചിരുന്നത്. ഇവര്‍ മദ്യപിച്ചിരുന്നില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. ലോസ് ആഞ്ചല്‍സിലെ പെമോണ സ്വദേശിയെ വിവാഹം ചെയ്ത സനിബ്, 2012-ല്‍ ലാഹോര്‍ സിറ്റിയെ പ്രതിനിധീകരിച്ചാണ് മിസ് പാക്കിസ്ഥാന് വേള്‍സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തതും വിജയിച്ചതും.
https://www.facebook.com/Malayalivartha