വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് പരസ്യമായി 100 ചാട്ടവാറടി
ഇസ്ലാമിക നിയമപ്രകാരം ഭരണം നടക്കുന്ന ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയില്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് യുവാവിന് ചാട്ടവാറടി ശിക്ഷ നല്കി.
മുഖം മറച്ചെത്തിയ ഉദ്യോഗസ്ഥന് ശിക്ഷ നടപ്പാക്കവേ യുവാവ് കുഴഞ്ഞുവീണു. അടിയേറ്റു വീണ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതുജനങ്ങളുടെ മുന്നില്‍ വച്ചായിരുന്നു യുവാവിന് 100 ചാട്ടവാറടി നല്കാന് അചെഹ് ശഅരിയാ കോടതി വിധിച്ചത്.
വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ചാട്ടവാറടിക്ക് ശിക്ഷിച്ചിരുന്നു. ഇവിടെ മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശരിഅത്ത് നിയമപ്രകാരമാണ് ശിക്ഷ.
https://www.facebook.com/Malayalivartha