ഈ ഫോണുകളില്‍ ഡിസംബര്‍ 31 മുതല്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല
അടുത്ത വര്‍ഷം മുതല്‍ പഴയതുപോലെ എല്ലാ ഫോണുകളിലും വാട്സാപ്പ് സേവനം ലഭിക്കില്ലെന്ന് വാട്സാപ്പ് തങ്ങളുടെ ബ്ലോഗിലൂടെയും എഫ്.എ.ക്യൂ പേജിലൂടെയും ഉപഭോക്താക്കളെ അറിയിച്ചിരിക്കുകയാണ്. ഏറെ സ്വീകാര്യത നേടിയിട്ടുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്.
വാട്സാപ്പ് പുതിയ മാറ്റം കൊണ്ടു വരുന്നത് ഈ വര്‍ഷം ഡിസംബര്‍ 31-മുതലാണ്. ആദ്യം വിന്‍ഡോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സാപ്പ് പ്രവര്‍ത്തിക്കാതാകുക. തുടര്‍ന്ന് 2020 ഫെബ്രുവരി ഒന്ന് മുതല്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഡിവൈസുകളിലുള്ള സേവനത്തിനും വാട്സാപ്പ് മാറ്റം വരുത്തും.
ഐ.ഒ.എസ് 8-നോ അതിനു താഴെയോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7നോ അതിനു മുന്‍പോ പുറത്തിറങ്ങിയ പ്ലാറ്റുഫോമുകളിലും വാട്സാപ്പ് തങ്ങളുടെ ആപ്പ് നിര്ത്തലാക്കുമത്രേ.
https://www.facebook.com/Malayalivartha