ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി....
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങി യുഎസ് സുപ്രീംകോടതി. ഡെമോക്രാറ്റിക് അംഗങ്ങള്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണിത്. അതേസമയം, ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കോടതിയില്‍ ഹാജരായി സാക്ഷി പറയുമെന്ന് പറയുന്നവര്‍ ഇതിനെ ഒരു രാഷ്ട്രീയ ആയുധമായാണ് കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ആരോപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരിക്കുന്നയാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പരിശോധന വരുന്നത് ഇതാദ്യമായാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകള്‍ക്കൊപ്പം നികുതിവെട്ടിപ്പ് സംബന്ധിച്ച ഹര്‍ജികളും പരിഗണനയ്ക്ക് വരുന്നുണ്ടെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha