പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കില്ല സയ്ഫുള്ള ജില്ലയില്‍ ബസും ഡീസല്‍ ട്രക്കും കൂട്ടിയിടിച്ച് 15 മരണം...
വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കില്ല സയ്ഫുള്ള ജില്ലയില്‍ ബസും ഡീസല്‍ ട്രക്കും കൂട്ടിയിടിച്ച് 15 പേര് മരിച്ചു. കൂട്ടിയിടിയില്‍ തീപിടിച്ച ഇരുവാഹനവും സമീപത്തുള്ള ഗര്‍ത്തത്തിലേക്ക് പതിച്ചു.ഗര്‍ത്തത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമിത വേഗതയെത്തുടര്ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
എണ്ണയും ഡീസലും കള്ളക്കടത്ത് ചെയ്യുന്ന വാഹനങ്ങളാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി ആരോപിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
"
https://www.facebook.com/Malayalivartha